PSC പരീക്ഷ ഇല്ലാതെ നേടാം ഈ ജോലികൾ - ഇന്റർവ്യൂ മാത്രം

Kerala Temporary Jobs,Kerala Temporary Jobs,Kerala Temporary Jobs,Kerala Temporary Career,Kerala Temporary Jobs,
പരീക്ഷ ഇല്ലാതെ വിവിധ സ്ഥാപനങ്ങളിൽ വന്നിരിക്കുന്ന നിരവധി ജോലി ഒഴിവുകളാണ് താഴെ നൽകിയിരിക്കുന്നത്. താല്പര്യമുള്ളവർ വിശദമായി വായിച്ച് യോഗ്യത ഉറപ്പുവരുത്തിയ ശേഷം ഇന്റർവ്യൂവിന് പോവുക.
Temporary Jobs

ഓര്‍ഫനേജ് കൗണ്‍സിലര്‍ നിയമനം

മലപ്പുറം ജില്ലയില്‍ ഓര്‍ഫനേജ് കൗണ്‍സിലര്‍മാരുടെ നിലവിലുള്ള മൂന്ന് ഒഴിവുകളിലേക്ക് ഒരുവര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.എസ്.ഡബ്ല്യു (മെഡിക്കല്‍ ആന്‍ഡ് സെക്യാട്രിക് സോഷ്യല്‍ വര്‍ക്ക്) ആണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ സൈക്കോളജിയില്‍ എം.എ/എം.എസ്.സിയും ഓര്‍ഫനേജ് കൗണ്‍സിലര്‍ മേഖലയില്‍ പത്തുവര്‍ഷം പ്രവൃത്തി പരിചയമുള്ളവരെയും പരിഗണിക്കും. ഇവരുടെ അഭാവത്തില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും 20 വര്‍ഷം പ്രവൃത്തി പരിചയവുമുള്ളവരെ പരിഗണിക്കും. അഭിമുഖം ഫെബ്രുവരി 13ന് രാവിലെ 9.30ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ ആസൂത്രണസമിതി സെക്രട്ടറിയേറ്റ് ഹാളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2735324

കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം

മലപ്പുറം ജില്ലാതല ജാഗ്രതാ സമിതിയില്‍ കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.എസ്.ഡബ്ല്യു അല്ലെങ്കില്‍ വുമണ്‍സ് സ്റ്റഡീസ്/ സൈക്കോളജി/ സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയ 18നും 40നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. 15,000 രൂപയാണ് പ്രതിമാസ വേതനം. 

താത്പര്യമുള്ളവര്‍ ഫെബ്രുവരി ഒമ്പതിന് രാവിലെ 11നും വൈകീട്ട് മൂന്നിനും ഇടയില്‍ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍: 0483 2950084.

അഭിമുഖം ഏഴിന്

നെടുവ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്(ജെ.പി.എച്ച്.എന്‍) തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഗവ. അംഗീകൃത എ.എന്‍.എം കോഴ്‌സ് സര്‍ട്ടിഫിക്കറ്റും കേരള നഴ്‌സസ് ആന്‍ഡ് മിഡ്‌വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമുള്ളവര്‍ക്ക് ഫെബ്രുവരി ഏഴിന് രാവിലെ 11 മണിക്ക് സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ അഭിമുഖത്തിന് അരമണിക്കൂര്‍ മുമ്പ് ഓഫീസിലെത്തണം. ഫോണ്‍: 0483 273 6241

അങ്കണവാടി വര്‍ക്കര്‍ അഭിമുഖം

കീഴുപറമ്പ് പഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍ സെലക്ഷന്‍ ലിസ്റ്റിലേക്ക് പരിഗണിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 6, 7 തീയതികളില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് രണ്ടുമണി വരെ കീഴുപറമ്പ് പഞ്ചായത്ത് ഹാളില്‍ നടക്കും. 2020 ജൂലൈയിലും 2012 ജൂലൈയിലും അപേക്ഷിച്ചവരുടെ അഭിമുഖമാണ് നടത്തുന്നത്.
അര്‍ഹരായവര്‍ക്ക് അഭിമുഖ അറിയിപ്പ് നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ ഫെബ്രുവരി അഞ്ചിന് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2852939, 9188959781

താൽക്കാലിക ഒഴിവ്; വോക്-ഇൻ-ഇന്റർവ്യൂ

കോട്ടയം: വൈക്കം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ റേഡിയോളജിസ്റ്റ്, ഡയാലിസിസ് ടെക്നീഷ്യൻ, ഡയാലിസിസ് സ്റ്റാഫ് നഴ്സ്, ഒ.റ്റി ടെക്നീഷ്യൻ, റേഡിയോഗ്രാഫർ എന്നീ തസ്തികകളിൽ താൽക്കാലിക നിയമനത്തിനായി ഫെബ്രുവരി എട്ടിന് വോക്-ഇൻ-ഇന്റർവ്യൂ നടത്തും. 179 ദിവസത്തേക്കാണ് നിയമനം. എം.ബി.ബി.എസ്., എം.ഡി./ഡിപ്ലോമ/റേഡിയോളജിയിൽ ഡി.എൻ.ബി.യാണ് റേഡിയോളജിസ്റ്റിന്റെ യോഗ്യത.

 ഡയാലിസിസ് സ്റ്റാഫ് നഴ്‌സ് യോഗ്യത: പ്ലസ് ടു, ഡയാലിസിസ് ടെക്‌നീഷ്യൻ കോഴ്‌സ് ഡിഗ്രി/ഡിപ്ലോമ. പ്ലസ്ടുവും റേഡിയോളജിയിൽ ഡിപ്ലോമയുമാണ് റേഡിയോഗ്രാഫറിന്റെ യോഗ്യത. ഒ.റ്റി. ടെക്‌നീഷ്യൻ യോഗ്യത: പ്ലസ് ടു, ഓപ്പറേഷൻ തീയേറ്റർ ടെക്‌നോളജിയിൽ ഡിപ്ലോമ. പ്രായപരിധി 40 വയസ്. താൽപര്യമുള്ളവർ ഫെബ്രുവരി എട്ടിന് രാവിലെ 10ന് വൈക്കം അമ്മയും കുഞ്ഞും ആശുപത്രി ട്രെയിനിങ് ഹാളിൽ നടക്കുന്ന വോക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. 

പി.എസ്.സി നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം എത്തണം. വൈക്കം നഗരസഭാ പരിധിയിൽ താമസിക്കുന്നവർക്കും സർക്കാർ മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന. വിശദവിവരത്തിന് ഫോൺ: 04829 216361

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain