നല്ല അടിപൊളി ദോശ ഉണ്ടാക്കാൻ അറിയുമോ? ഒമാൻ സുൽത്താനേറ്റിൽ ദോശ മേക്കർ ആവാം

Expert Dosa Maker required for Vegetarian Hotel, Oman,Salary 140-150 Rials (INR 30000 – 32000) Duty hours: 12 to 13 hours Food, accommodation, medical
Oman Dosa Maker,ODEPEc,Kerala Goverment
ഒമാനിലെ സുൽത്താനെറ്റിലെ ഒരു പ്രശസ്തമായ വെജിറ്റേറിയൻ ഹോട്ടലിന് വ്യത്യസ്ത തരം ദോശകൾ, ഇഡ്ഡലി, വട, സമൂസ എന്നിവയും സമാന ഇനങ്ങളും ഉണ്ടാക്കാൻ കഴിവുള്ള ഒരു ദോശ മേക്കറെ ആവശ്യമുണ്ട്. കേരള സർക്കാർ ഏജൻസിയായ ODEPEC വഴിയാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.

യോഗ്യത

എസ്എസ്എൽസി അല്ലെങ്കിൽ അതിനുമുകളിൽ യോഗ്യത ഉണ്ടായിരിക്കണം. വ്യത്യസ്തതരം ദോശ, ഇഡലി, വട, സമൂസ വിഭവങ്ങൾ ഉണ്ടാക്കുന്നതിൽ പരിചയം ഉണ്ടായിരിക്കണം.

Job Details

ശമ്പളം: 140-150 ഒമാൻ റിയാൽ ആണ് ശമ്പളം (ഇന്ത്യൻ മണി 30000 മുതൽ 32000 വരെ)
ഡ്യൂട്ടി സമയം: 12 മണിക്കൂർ മുതൽ 13 മണിക്കൂർ വരെ
ഭക്ഷണം, താമസം, മെഡിക്കൽ ആനുകൂല്യങ്ങൾ എല്ലാം ലഭിക്കും. രണ്ട് വർഷത്തിലൊരിക്കൽ ലീവും സൗജന്യ വിമാന ടിക്കറ്റും ലഭിക്കും.

അപേക്ഷിക്കേണ്ട വിധം?

തൽപര്യമുള്ള ഉദ്യോഗാർത്ഥികൾ CV, എസ്എസ്എൽസിയുടെ കോപ്പി, പാസ്പോർട്ടിന്റെ കോപ്പി, പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം gcc@odepec.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷകൾ അയക്കുക. Subject ആയി "Dosa Maker Oman" എന്ന് നൽകുക. അപേക്ഷകൾ 2024 ഫെബ്രുവരി 15 വരെ സ്വീകരിക്കും.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain