Vacancy Details
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ പ്രസിദ്ധീകരിച്ചു ഒഫീഷ്യൽ നോട്ടിഫിക്കേഷൻ അനുസരിച്ച് 323 പേർസണൽ അസിസ്റ്റന്റ് ഒഴിവുകളാണ് ഉള്ളത്.
Age Limit Details
40 വയസ്സ് വരെ പ്രായമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്കും ഒബിസി വിഭാഗക്കാർക്കും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.
Educational Qualification
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബാച്ചിലേഴ്സ് ബിരുദം.
അതുപോലെതന്നെ ഇംഗ്ലീഷിലും ഹിന്ദിയിലും ടൈപ്പിംഗ് പരിജ്ഞാനം നിർബന്ധം. ടൈപ്പിംഗ് ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്.
Salary Details
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിലേക്കുള്ള പേഴ്സണൽ അസിസ്റ്റന്റ് പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏഴാം ശമ്പള കമ്മീഷൻ അനുസരിച്ചിട്ടുള്ള ശമ്പള പാക്കേജാണ് ലഭിക്കുക. 44900-142400.
Application Fees
25 രൂപയാണ് ജനറൽ/ OBC കാറ്റഗറിക്കാർക്കുള്ള അപേക്ഷ ഫീസ്. SC/ST, വനിത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ഫീസ് അടയ്ക്കേണ്ടതില്ല.
How to Apply?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പുവരുത്തുക. യോഗ്യതയുള്ളവർ മാത്രം അപേക്ഷിക്കുക അതല്ലെങ്കിൽ നിങ്ങളുടെ അപേക്ഷ ഫീസ് വെറുതെ പോവും. അപേക്ഷകൾ ഓൺലൈൻ വഴി 2024 മാർച്ച് 27 വരെ സ്വീകരിക്കും. അപേക്ഷിക്കേണ്ടത് ഇങ്ങനെയാണ്.
- ഔദ്യോഗിക വെബ്സൈറ്റായ https://upsc.gov.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക