
പ്രായപരിധി
18 വയസ്സ് മുതൽ 40 വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 2024 മാർച്ച് 12 അനുസരിച്ച് കണക്കാക്കും.
യോഗ്യത
എസ്എസ്എൽസി, കമ്പ്യൂട്ടർ പരിജ്ഞാനം, MS ഓഫീസ്, ആരോഗ്യ സ്ഥാപനത്തിൽ പ്രവർത്തിച്ച മുൻപരിചയം.
ശമ്പളം
അറ്റൻഡർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 10500 രൂപ ശമ്പളമായി ലഭിക്കും.
അപേക്ഷിക്കേണ്ട വിധം?
പ്രത്യേകം തയ്യാറാക്കിയ ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം മാർച്ച് 18 വൈകുന്നേരം 5 മണിക്ക് മുൻപ് അപേക്ഷിക്കുക. അപേക്ഷ അയക്കേണ്ട അഡ്രസ്സ് ജില്ല പ്രോഗ്രാം മാനേജർ,നാഷണൽ ആയുഷ് മിഷൻ,ജില്ല ആയൂർവേദ ആശുപത്രി ,2nd floor,പടന്നക്കാട് പി .ഒ, കാസർകോട് -671314.