Notification Details
Board Name | സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ |
---|---|
Type of Job | Central Govt Job |
Advt No | F. No.HQ-C1208/1/2024-C1/2 |
പോസ്റ്റ് | സബ് ഇന്‍സ്പെക്ടര്‍ |
ഒഴിവുകൾ | 4187 |
ലൊക്കേഷൻ | All Over India |
അപേക്ഷിക്കേണ്ട വിധം | ഓണ്‍ലൈന്‍ |
നോട്ടിഫിക്കേഷൻ തീയതി | 2024 മാര്‍ച്ച് 5 |
അവസാന തിയതി | 2024 മാര്‍ച്ച് 28 |
Vacancy Details
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പുറത്തുവിട്ട ഓഫീസിൽ നോട്ടിഫിക്കേഷൻ അനുസരിച്ച് 4187 സബ് ഇൻസ്പെക്ടർ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ വിഭാഗക്കാർക്കും ഓരോ സേനകളിലും ഉള്ള ഒഴിവുകൾ താഴെ നൽകുന്നു.
Age Limit Details
സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ സബ്ഇൻസ്പെക്ടർ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് മിനിമം 20 വയസും പരമാവധി 25 വയസ്സും ജനറൽ വിഭാഗക്കാർക്ക് ആവേണ്ടതുണ്ട്. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്കും മറ്റു പിന്നോക്ക വിഭാഗക്കാർക്കും സർക്കാർ അനുവദിച്ചിരിക്കുന്ന വയസ്ളവ് ലഭിക്കുന്നതാണ്.
Educational Qualification
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
Salary Details
സബ് ഇൻസ്പെക്ടർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 35,400 - 1,12,400/- വരെയാണ് ശമ്പളം. ഇതിന് പുറമെ കേന്ദ്രസർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതുമാണ്.
Application Fees
എല്ലാ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ റിക്രൂട്ട്മെന്റുകളിലേക്കും അപേക്ഷിക്കുന്നത് പോലെ ഇതിനും ജനറൽ കാറ്റഗറി കാർക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. മറ്റുള്ളവർക്ക് ഫീസ് ഒന്നും അടക്കേണ്ടതില്ല.
How to Apply?
യോഗ്യരായ ഉദ്യോഗാർഥികൾക്ക് https://ssc.nic.in എന്ന വെബ്സൈറ്റ് വഴിയോ ചുവടെ കൊടുത്തിട്ടുള്ള Apply Now ലിങ്ക് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
› ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ യൂസർ ഐഡി, പാസ്സ്‌വേർഡ് എന്നിവ കൊടുത്ത് ലോഗിൻ ചെയ്യുക.
› ആദ്യമായി അപേക്ഷിക്കുന്നവർ SSCയുടെ വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയിരിക്കണം
› തുടർന്ന് വരുന്ന അപേക്ഷാഫോമിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക, കൂടാതെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ടൈപ്പ് ചെയ്യുക.
› ഏറ്റവും അവസാനം അപേക്ഷാ ഫീസ് അടക്കുക.
› സബ്മിറ്റ് ചെയ്യുക
› ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ പകർപ്പ് എടുത്ത് വെക്കുക. പ്രത്യേകം ശ്രദ്ധിക്കുക ഇതിന്റെ രജിസ്റ്റർ നമ്പർ ഒരിക്കലും കളയരുത്.