ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ട് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ മൾട്ടി ടാസ്കിങ് സ്റ്റാഫ് ഉൾപ്പെടെയുള്ള വിവിധ ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. ഈ 7.34 ലക്ഷം രൂപ വരെയാണ് വാർഷികം ശമ്പളം. യോഗ്യതയുള്ളവർക്ക് മെയ് 31 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
Age Limit Details
ജനറൽ കാറ്റഗറിയിൽ പെടുന്ന ഉദ്യോഗാർത്ഥികൾക്കുള്ള പ്രായപരിധി താഴെ നൽകുന്നു. മറ്റുള്ള വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിന്നും സർക്കാർ അനുവദിച്ചിരിക്കുന്ന ഇളവുകൾ ലഭിക്കുന്നതാണ്.
തസ്തികയുടെ പേര് | പ്രായ പരിധി |
---|---|
ബ്രാഞ്ച് ഇൻ-ചാർജ് | 50 വയസ്സ് |
ബ്രാഞ്ച് സൂപ്പർവൈസർ | 45 വയസ്സ് |
മൾട്ടി-ടാസ്കിംഗ് സ്റ്റാഫ്/ സബ്-സ്റ്റാഫ് | 35 വയസ്സ് |
Educational Qualification
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
---|---|
ബ്രാഞ്ച് ഇൻ-ചാർജ് | നിയമത്തിൽ ബിരുദം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ സമാനമായ പ്രൊഫൈലിൽ യോഗ്യത കുറഞ്ഞത് 15 വർഷമുള്ള പ്രവർത്തി പരിചയം |
ബ്രാഞ്ച് സൂപ്പർവൈസർ | നിയമത്തിൽ ബിരുദം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ സമാനമായ പ്രൊഫൈലിൽ യോഗ്യത കുറഞ്ഞത് 10 വർഷമുള്ള പ്രവർത്തി പരിചയം |
മൾട്ടി-ടാസ്കിംഗ് സ്റ്റാഫ്/ സബ്-സ്റ്റാഫ് | നിയമം അംഗീകരിച്ച ഒരു ബോർഡിൽ നിന്നുള്ള ഹയർ സെക്കൻഡറി വിദ്യാഭ്യാസം അല്ലെങ്കിൽ തത്തുല്യമായ (അതായത്. e.10+2), സമാനമായ പ്രൊഫൈലിൽ കുറഞ്ഞത് 5 വർഷത്തെ യോഗ്യതാനന്തര പരിചയം ഉണ്ടായിരിക്കണം |
Salary Details
വാർഷിക ശമ്പള നിരക്ക്.
തസ്തികയുടെ പേര് | ശമ്പളം |
---|---|
ബ്രാഞ്ച് ഇൻ-ചാർജ് | Rs.1.84 - 7.34 lakhs |
ബ്രാഞ്ച് സൂപ്പർവൈസർ | Rs.1.84 - 7.34 lakhs |
മൾട്ടി-ടാസ്കിംഗ് സ്റ്റാഫ്/ സബ്-സ്റ്റാഫ് | Rs.1.84 - 7.34 lakhs |
How to Apply?
അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക. അപേക്ഷകൾ 2024 മെയ് 31 വരെ സ്വീകരിക്കും. അതിനാൽ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക. അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട് അതുവഴി ഒറ്റ ക്ലിക്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ട് അക്കൗണ്ടന്റ് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് വെബ്സൈറ്റിലേക്ക് കടക്കാവുന്നതാണ്.
- ഔദ്യോഗിക വെബ്സൈറ്റായ icairecruit.com സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.