കശുവണ്ടി വികസന കോർപ്പറേഷനിൽ ജോലി നേടാം - അപേക്ഷ മെയ് 26 വരെ

Kerala Cashew Development Corporation Limited,Jobs In The Kerala State Cashew Development,Kerala State Cashew Development Corporation Jobs,Kerala Stat
Kerala Cashew Development Corporation Limited
കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ലിമിറ്റഡ് സെയിൽസ് എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷാഫോറം പൂരിപ്പിച്ച് തപാൽ വഴി അയക്കേണ്ടതാണ്.

Vacancy Details

കേരള സംസ്ഥാനം കശുവണ്ടി വികസന കോർപ്പറേഷൻ ലിമിറ്റഡ് പ്രസിദ്ധീകരിച്ച ഒഫീഷ്യൽ നോട്ടിഫിക്കേഷൻ അനുസരിച്ച് സെയിൽസ് എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് ആറ് ഒഴിവുകളാണ് ഉള്ളത്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ഓരോ ഒഴിവ് വീതമാണ് ഉള്ളത്.

Age Limit Details

20 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. പ്രായം 2024 ജനുവരി 1 അനുസരിച്ച് കണക്കാക്കും. പിന്നോക്ക വിഭാഗക്കാർക്ക് വയസ്സിളവിന് അർഹതയുണ്ട്.

Educational Qualification

› പ്ലസ് ടു പാസ്
› ഡ്രൈവിംഗ് ലൈസൻസ്
› കമ്പ്യൂട്ടർ പരിജ്ഞാനം

Salary Details

സെയിൽസ് എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 10000 രൂപയാണ് ശമ്പളം. പെർഫോമൻസ് അനുസരിച്ച് ഇൻസെന്റീവ് അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.

Application

താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക. അതിന്റെ ഏറ്റവും താഴെ കൊടുത്തിരിക്കുന്ന അപേക്ഷ ഫോറം പ്രിന്റ് എടുത്ത് പൂരിപ്പിക്കുക. അപേക്ഷയോടൊപ്പം യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം The Managing Director ,Kerala State Cashew Development Corporation Ltd. എന്ന വിലാസത്തിൽ 2024 മെയ് 26 വൈകുന്നേരം 5 മണിക്ക് എത്തുന്ന വിധത്തിൽ അയക്കേണ്ടതാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain