യോഗ്യത
രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളി ആയിരിക്കണം. ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്സില്‍ പരിശീലനം പൂര്‍ത്തിയായവര്‍ ആയിരിക്കണം. 20 - 45 വയസിനും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. പ്രതികൂല കാലവസ്ഥയിലും കടലില്‍ നീന്താന്‍ ക്ഷമതയുള്ളവരായിരിക്കണം. സീ റസ്‌ക്യൂ ഗാര്‍ഡായി ജോലി ചെയ്തുള്ള പ്രവൃത്തി പരിചയമുള്ളവര്‍ക്കും അതത് ജില്ലയില്‍ താമസിക്കുന്നവര്‍ക്കും 2018-ലെ പ്രളയരക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും.
അപേക്ഷിക്കേണ്ട വിധം?
താല്പര്യമുള്ളവര്‍ക്ക് പ്രായം, യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം മേയ് 28-ന് രാവിലെ 10.30 ന് എറണാകുളം മേഖലാ ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2502768.