ഇന്റർവ്യൂ വഴി കേരള ഹെൽത്ത് റിസർച്ച് വെൽഫെയർ സൊസൈറ്റിയിൽ ജോലി നേടാം | KHRWS Recruitment 2024

KHRWS Recruitment 2024,Kerala Health Research and Welfare Society,Kerala Jobs,Daily Jobs,KHRWS - Kerala Health Research and Welfare Society,
KHRWS Recruitment 2024,Kerala Health Research and Welfare Society,Kerala Jobs,Daily Jobs,KHRWS - Kerala Health Research and Welfare Society,കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ ഒരു വർഷ കാലയളവിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കായി നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളുമായി അഭിമുഖം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെക്കൊടുത്തിരിക്കുന്ന യോഗ്യത മാനദണ്ഡങ്ങൾ പരിശോധിച്ച് നിശ്ചിത അഭിമുഖ സമയത്തിനു ഒരു മണിക്കൂർ മുൻപായി അഭിമുഖ നടത്തിപ്പ് കേന്ദ്രത്തിൽ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും അസ്സൽ അല്ലെങ്കിൽ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകേണ്ടതാണ്.

1. എക്സിക്യൂട്ടീവ് എൻജിനീയർ ഇലക്ട്രിക്കൽ

✦ ജോലിസ്ഥലം: തിരുവനന്തപുരം
✦ പ്രായപരിധി: 58 വയസ്സ് വരെ
✦ ശമ്പളം: മാസം 32000 രൂപ
✦ വിദ്യാഭ്യാസ യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങ്ങ് ഡിഗ്രിയോ ഡിപ്ലോമയോ ഉണ്ടായിരിക്കണം. സർക്കാർ അല്ലെങ്കിൽ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ നിന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) തസ്തികയിൽ കുറയാതെ വിരമിച്ചവർ ആയിരിക്കണം.
✦ ഇന്റർവ്യൂ തിയതി: 2024 ജൂൺ 15
✦ ഇന്റർവ്യൂ സമയം: രാവിലെ 11 മണി
✦ ഇന്റർവ്യൂ ലൊക്കേഷൻ: KHRWS ആസ്ഥാന കാര്യാലയം ജനറൽ ആശുപത്രി ക്യാമ്പസ്, റെഡ് ക്രോസ്  റോഡ്, തിരുവനന്തപുരം.

2. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ)

✦ ജോലിസ്ഥലം: തിരുവനന്തപുരം/ കോട്ടയം
✦ പ്രായപരിധി: 58 വയസ്സ് വരെ
✦ ശമ്പളം: മാസം 32000 രൂപ
✦ വിദ്യാഭ്യാസ യോഗ്യത: സിവിൽ എൻജിനീയറിങ്ങ് ഡിഗ്രിയോ ഡിപ്ലോമയോ ഉണ്ടായിരിക്കണം. സർക്കാർ അല്ലെങ്കിൽ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ നിന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ) തസ്തികയിൽ കുറയാതെ വിരമിച്ചവർ ആയിരിക്കണം.
✦ ഇന്റർവ്യൂ തിയതി: 2024 ജൂൺ 15
✦ ഇന്റർവ്യൂ സമയം: വൈകുന്നേരം 3 മണി മുതൽ
✦ ഇന്റർവ്യൂ ലൊക്കേഷൻ: KHRWS ആസ്ഥാന കാര്യാലയം ജനറൽ ആശുപത്രി ക്യാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം.

3. എക്കോ ടെക്നിഷ്യൻ

✦ ജോലിസ്ഥലം: NIC Lab, മെഡിക്കൽ കോളേജ്, കോട്ടയം
✦ പ്രായപരിധി: 45 വയസ്സ് വരെ
✦ ശമ്പളം: മാസം 21,175 രൂപ
✦ വിദ്യാഭ്യാസ യോഗ്യത: BSc. കാർഡിയാക്ക് കത്തീറ്ററൈസേഷൻ ലാബിൽ 5 വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ കാർഡിയാക്ക് കത്തീറ്ററൈസേഷൻ കോഴ്സിൽ ഡിപ്ലോമയും 3 വർഷത്തെ പ്രവർത്തിപരിചയവും.
അല്ലെങ്കിൽ ഗവൺമെന്റ് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ബാച്ചിലർ ഓഫ് കാർഡിയോ വാസ്കുലർ ടെക്നോളജി (ബലൂൺ കത്തീറ്ററൈസേഷൻ/ ഇന്റർവെൻഷണൽ) പ്രൊസീജറിൽ പ്രവർത്തിപരിചയം അധിക യോഗ്യതയായിരിക്കും.
✦ ഇന്റർവ്യൂ തിയതി: 2024 ജൂൺ 19
✦ ഇന്റർവ്യൂ സമയം: ഉച്ചയ്ക്ക് 2 മണി
✦ ഇന്റർവ്യൂ ലൊക്കേഷൻ: റീജിയണൽ മാനേജരുടെ കാര്യാലയം KHRWS പേവാർഡ്, ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി, കോട്ടയം.

4. സൂപ്പർവൈസർ

✦ ജോലിസ്ഥലം: IPP പ്രസ്സ്, തിരുവനന്തപുരം
✦ പ്രായപരിധി: 58 വയസ്സ് വരെ
✦ ശമ്പളം: മാസം 25000 രൂപ
✦ വിദ്യാഭ്യാസ യോഗ്യത: എസ്എസ്എൽസി പാസായിരിക്കണം. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും പ്രിന്റിങ് ടെക്നോളജിയിൽ ഡിപ്ലോമ യോഗ്യത നേടിയിരിക്കണം. ഓഫ്സെറ്റ് പ്രിന്റിംഗ് പ്രസ്സിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം.സർക്കാർ അല്ലെങ്കിൽ അർധസർക്കാർ സർവീസിൽ നിന്നും വിരമിച്ചവർ ആയിരിക്കണം.
✦ ഇന്റർവ്യൂ തിയതി: 2024 ജൂൺ 19
✦ ഇന്റർവ്യൂ സമയം: വൈകുന്നേരം 3 മണി
✦ ഇന്റർവ്യൂ ലൊക്കേഷൻ: KHRWS ആസ്ഥാന കാര്യാലയം ജനറൽ ആശുപത്രി ക്യാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം.

5. ബയോകെമിസ്റ്റ്

✦ ജോലിസ്ഥലം: ACR Lab, MCH, തിരുവനന്തപുരം/ ആലപ്പുഴ/ കോട്ടയം
✦ പ്രായപരിധി: 45 വയസ്സ് വരെ
✦ ശമ്പളം: മാസം 24,520 രൂപ
✦ വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നും റെഗുലർ എംഎസ്സി ഇൻ ക്ലിനിക്കൽ/ മെഡിക്കൽ ബയോ കെമിസ്ട്രി. ബയോകെമിസ്റ്റ് തസ്തികയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം.
✦ ഇന്റർവ്യൂ തിയതി: 2024 ജൂൺ 20
✦ ഇന്റർവ്യൂ സമയം: രാവിലെ 10 മണി
✦ ഇന്റർവ്യൂ ലൊക്കേഷൻ: റീജിയണൽ മാനേജറുടെ കാര്യാലയം KHRWS പേവാർഡ്, ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി, തിരുവനന്തപുരം.
✦ ആലപ്പുഴ ജില്ലയിലെ ഇന്റർവ്യൂ: ജൂൺ 27ന് രാവിലെ 11 മണി മുതൽ. KHRWS ACR ലാബ്, ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി, ആലപ്പുഴ.
✦ ജൂൺ 26ന് രാവിലെ 11 മണിമുതൽ. റീജിയണൽ മാനേജരുടെ കാര്യാലയം KHRWS പേവാർഡ്, ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി കോട്ടയം.

6. ലാബ് ടെക്നീഷ്യൻ ഗ്രേഡ് II

✦ ജോലിസ്ഥലം: ACR Lab, മെഡിക്കൽ കോളേജ്, തിരുവനന്തപുരം/ മഞ്ചേരി
✦ പ്രായപരിധി: 45 വയസ്സ് വരെ
✦ ശമ്പളം: മാസം 18000 രൂപ
✦ വിദ്യാഭ്യാസ യോഗ്യത: BSc MLT/ DMLT (കേരള പാരാമെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം). ലാബ് ടെക്നീഷ്യൻ തസ്തികയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയമോ പരിശീലനമോ പൂർത്തിയാക്കിയിരിക്കണം. KHRWS ACR ലാബുകളിൽ പ്രവർത്തി പരിചയമോ പരിശീലനമോ സിദ്ധിച്ചവർക്ക് മുൻഗണന.
✦ തിരുവനന്തപുരം ജില്ലയിലെ ഇന്റർവ്യൂ ജൂൺ 28ന് രാവിലെ 11 മണി മുതൽ. റീജിയണൽ മാനേജരുടെ കാര്യാലയം  KHRWS പേവാർഡ്, ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി തിരുവനന്തപുരം.
✦ മഞ്ചേരിയിലെ ഇന്റർവ്യൂ ജൂൺ 22ന് രാവിലെ 11 മണി മുതൽ KHRWS ACR ലാബ്, ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി, മഞ്ചേരി, മലപ്പുറം.

7. ജൂനിയർ അസിസ്റ്റന്റ്/ ക്ലർക്ക്

✦ ജോലിസ്ഥലം: തിരുവനന്തപുരം
✦ പ്രായപരിധി: 58 വയസ്സ് വരെ
✦ ശമ്പളം: മാസം 21,175 രൂപ
✦ വിദ്യാഭ്യാസ യോഗ്യത: സർക്കാർ അംഗീകൃത സർവകലാശാലകളിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം. സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള DCA യോഗ്യതയിൽ കുറയാത്ത കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. സർക്കാർ അല്ലെങ്കിൽ അർദ്ധസർക്കാർ ഓഫീസുകളിൽ ക്ലറിക്കൽ തസ്തികയിലുള്ള പ്രവർത്തി പരിചയം അഭികാമ്യം.
✦ ഇന്റർവ്യൂ തിയതി: 2024 ജൂൺ 21
✦ ഇന്റർവ്യൂ സമയം: രാവിലെ 11 മണി മുതൽ
✦ ഇന്റർവ്യൂ ലൊക്കേഷൻ: KHRWS ആസ്ഥാന കാര്യാലയം ജനറൽ ആശുപത്രി ക്യാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം.

8. ചീഫ് റേഡിയോഗ്രാഫർ

✦ ജോലിസ്ഥലം: KHRWS CT/ MRI Unit, മെഡിക്കൽ കോളേജ്, കോഴിക്കോട്
✦ പ്രായപരിധി: 58 വയസ്സ് വരെ
✦ ശമ്പളം: മാസം 30000 രൂപ
✦ വിദ്യാഭ്യാസ യോഗ്യത: സർക്കാർ ആശുപത്രികളിൽ നിന്നും സീനിയർ റേഡിയോഗ്രാഫർ തസ്തികയിൽ കുറയാതെ വിരമിച്ചവർ ആയിരിക്കണം.
✦ ഇന്റർവ്യൂ തിയതി: 2024 ജൂൺ 20
✦ ഇന്റർവ്യൂ സമയം: വൈകുന്നേരം 3 മണി മുതൽ
✦ ഇന്റർവ്യൂ ലൊക്കേഷൻ: റീജിയണൽ മാനേജരുടെ കാര്യാലയം KHRWS പേവാർഡ്, ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട്

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain