സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനിലേക്ക് (മിൽമ) കോളിറ്റി അഷ്വറൻസ് കൺസൾട്ടന്റ് പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താഴെ നൽകിയിരിക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 17 വൈകുന്നേരം 5 മണിക്ക് മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
Vacancy Details
കോളിറ്റി അഷ്വറൻസ് കൺസൾട്ടന്റ് പോസ്റ്റിലേക്ക് ആകെ ഒരു ഒഴിവ് മാത്രമേ ഉള്ളൂ.
Milma Recruitment 2024: Age limit
50 വയസ്സിന് മുകളിൽ പ്രായമുള്ളവരായിരിക്കണം.
Milma Recruitment 2024: Qualification
› ഏതെങ്കിലും വിഷയത്തിൽ ബിരുദം/ പിജി.
› അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ക്വാളിറ്റി കൺട്രോൾ / ഡയറി പ്രോസസിങ്ങിൽ ബിരുദാനന്തര ഡിപ്ലോമ.
› ഡയറി/ഭക്ഷ്യ ഉൽപന്നങ്ങൾ/ എഫ്എംസിജി എന്നിവയുടെ വിപണനം ഉൾപ്പെടുന്ന ഒരു പ്രശസ്ത സ്ഥാപനത്തിൽ മാനേജർ തസ്തികയിൽ 10 വർഷത്തെ പരിചയം നിർബന്ധമാണ്.
Milma Recruitment 2024: Salary
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 4000 രൂപ പ്രതിദിനം ലഭിക്കും. അതുകൂടാതെ ട്രാവൽ അലവൻസ്, ഡിയർ നെസ് അലവൻസ് എന്നിവകൂടെ ലഭിക്കും
How to Apply Milma Recruitment 2024?
- ഓൺലൈൻ ആയിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
- www.cmd.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും അപേക്ഷിക്കാവുന്നതാണ്.
- അപേക്ഷയിൽ ലേറ്റസ്റ്റ് പാസ്പോർട്ട് ഫോട്ടോ (less than 200kb-. Jpg format ) അപ്‌ലോഡ് ചെയുക.
- നിങ്ങളുടെ ഒപ്പ് സ്കാൻ ചെയ്തു അപ്‌ലോഡ് ചെയുക. (white background ആവണം-less than 50kb-. Jpg format).
- അപേക്ഷ കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- 1)എല്ലാ ഡീറ്റെയിൽസും കൃത്യമായി പൂരിപ്പിക്കേണ്ടതാണ്.
- 2)തെറ്റായ ഡീറ്റെയിൽസ് കൊടുത്താൽ അപേക്ഷ റദ്ധാക്കും.
- നിലവിൽ ഉപയോഗിക്കുന്ന ഇമെയിലും മൊബൈൽ നമ്പറും നൽകുക. ഇവയിലൂടെ ആകും പിന്നീടുള്ള നിയമന അറിവുകൾ ലഭിക്കുക.
- അപേക്ഷകൾ 2024 ജൂലൈ 17 വൈകുന്നേരം 5 മണിക്ക് മുൻപ് സബ്മിറ്റ് ചെയ്യേണ്ടതാണ്.