സ്കിൽ സെന്റർ കോ-ഓർഡിനേറ്റർമാരുടെ നിയമനം | Samagra Shiksha Kerala Recruitment 2024

Samagra Shiksha Kerala Recruitment 2024: Samagra Shiksha Kerala Recruitment 2024
Samagra Shiksha Kerala Recruitment 2024
കേരളത്തിലെ പത്താം തരം പാസായ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ അഭിരുചിയും വിവിധ തൊഴില്‍ മേഖലകളോടുള്ള ആഭിമുഖ്യവും നൈപുണികളും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യ ത്തോടെ സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ ജില്ലയിലെ 10 വിദ്യാലയങ്ങളില്‍ ആരംഭിക്കുന്ന സ്കില്‍ ഡവലപ്മെന്‍റ് സെന്‍റുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്കില്‍ സെന്‍റര്‍ കോ-ഓര്‍ഡിനേറ്റര്‍മാരുടെ നിയമനത്തിന് വാക്ക് ഇന്‍റര്‍വ്യു നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു.
  • ശമ്പളം : പ്രതിമാസം 25000/- രൂപ
  • യോഗ്യത : MBA/MSW/B.Sc (Agri)/B.Tech
  • പ്രായ പരിധി 20 വയസ് മുതല്‍ 35 വയസ് വരെ

ഇന്റർവ്യൂ

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സമഗ്ര ശിക്ഷാ കേരള യുടെ ആലപ്പുഴ ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ 20.11.2024 രാവിലെ 10.30 ന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണ്. പങ്കെടുക്കുന്നവരുടെ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും, ഒരു സെറ്റ് കോപ്പിയും കൊണ്ടു വരേണ്ടതാണ്. 

 20.11.2024 രാവിലെ 11.00 വരെ റിപ്പോർട്ട് ചെയ്യുന്നവർക്ക് മാത്രമായിരിക്കും അഭിമുഖത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.
CONTACT NUMBER : 0477 2239655

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs