ഇന്ത്യൻ മിലിറ്ററി അക്കാദമി ഡെറാഡൂൺ 142 മത് ടെക്നിക്കിൽ ഗ്രാജുവേറ്റ് കോഴ്സിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇന്ത്യൻ ആർമിയുടെ ലെഫ്റ്റനന്റ് മുതൽ COAS വരെയുള്ള പദവികൾ അലങ്കരിക്കാം. താല്പര്യമുള്ളവർക്ക് മെയ് 29 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
Vacancy Details
ഇന്ത്യൻ മിലിറ്ററി അക്കാദമി പ്രസിദ്ധീകരിച്ച ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച് വിവിധ ബ്രാഞ്ചുകളിലായി 30 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Engineering Stream | Posts |
---|---|
Civil | 08 |
Computer Science | 06 |
Electrical | 02 |
Electronics | 06 |
Mechanical | 06 |
Misc Engg Streams | 02 |
Total | 30 Posts |
Age Limit Details
20 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി. ഉദ്യോഗാർത്ഥികൾ 2006 ജനുവരി ഒന്നിനും 1999 ജനുവരി രണ്ടിനും ഇടയിൽ ജനിച്ചവർ ആയിരിക്കണം.
Educational Qualification
Salary Details
Rank | Pay Level | Pay Scale (₹) |
---|---|---|
Lieutenant | Level 10 | 56,100 – 1,77,500 |
Captain | Level 10B | 61,300 – 1,93,900 |
Major | Level 11 | 69,400 – 2,07,200 |
Lieutenant Colonel | Level 12A | 1,21,200 – 2,12,400 |
Colonel | Level 13 | 1,30,600 – 2,15,900 |
Brigadier | Level 13A | 1,39,600 – 2,17,600 |
Major General | Level 14 | 1,44,200 – 2,18,200 |
Lieutenant General HAG Scale | Level 15 | 1,82,200 – 2,24,100 |
Lieutenant General HAG+ Scale | Level 16 | 2,05,400 – 2,24,400 |
VCOAS/Army Cdr/Lieutenant General (NFSG) | Level 17 | 2,25,000 (fixed) |
COAS | Level 18 | 2,50,000 (fixed) |
How to Apply?
അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക. അപേക്ഷകൾ 2025 മെയ് 29 വരെ സ്വീകരിക്കും. അതിനാൽ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക. അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട് അതുവഴി ഒറ്റ ക്ലിക്കിൽ ഇന്ത്യൻ മിലിറ്ററി അക്കാദമിയുടെ റിക്രൂട്ട്മെന്റ് വെബ്സൈറ്റിലേക്ക് കടക്കാവുന്നതാണ്.
- ഔദ്യോഗിക വെബ്സൈറ്റായ www.joinindianarmy.nic.in സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.