കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് ഒരു വർഷത്തെ കാലാവധിയിലേക്ക് ടെറിട്ടറി സെയിൽസ് ഇൻ ചാർജ് തസ്തികയിലേക്ക് അപേക്ഷകൾ ഓൺലൈനായി ക്ഷണിക്കുന്നു. ഈ റിക്രൂട്ട്മെന്റിന് അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ താഴെ നൽകുന്നു.
Job Details
• ജോലി തരം: Kerala Govt
• വിജ്ഞാപന നമ്പർ: No.CMD/GOG/02/2025
• നിയമനം: താൽക്കാലികം
• ജോലിസ്ഥലം: കേരളം
• ആകെ ഒഴിവുകൾ: 14
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• വിജ്ഞാപന തീയതി: 2025 മെയ് 1
• അവസാന തീയതി: 2025 മെയ് 14
Vacancy Details
കേരള കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (മിൽമ) ടെറിട്ടറി സെയിൽസ് ഇൻ ചാർജ് (TSI) ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 14 ഒഴിവുകളാണ് ഉള്ളത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഓരോ ഒഴിവ് വീതമാണ് ഉള്ളത്.
Age Limit Details
ടെറിട്ടറി സെയിൽസ് ഇൻ ചാർജ് (TSI) പോസ്റ്റിലേക്ക് 28 വയസ്സ് വരെയാണ് പ്രായപരിധി.
Educational ക്വാളിഫിക്കേഷൻസ്
- സ്ഥാനാർത്ഥി എംബിഎ ബിരുദധാരിയോ ഡയറി ടെക്നോളജി/ഫുഡ് ടെക്നോളജിയിൽ ബിരുദധാരിയോ ആയിരിക്കണം
- FMCG ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ കുറഞ്ഞത് 2 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം
- സജീവമായ ചർച്ചകൾ, സുഗമമാക്കൽ, ന്യായവാദം എന്നിവയുള്ള ഒരു വേഗത്തിലുള്ള സ്ഥാപനത്തിൽ പ്രവർത്തിക്കാനുള്ള അഭിരുചി
- ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യമുള്ള വ്യക്തികൾ മാത്രം അപേക്ഷിക്കണം
- യാത്ര ചെയ്യാൻ തയ്യാറായിരിക്കണം
- കമ്പനിയിലേക്ക് വിൽപ്പന കൊണ്ടുവരാൻ വളരെ സജീവവും ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായിരിക്കണം
- ഇരുചക്ര വാഹനം ഉണ്ടായിരിക്കണം.
Salary Details
വാർഷിക ശമ്പളം 2.5 ലക്ഷം മുതൽ 3 ലക്ഷം വരെ. DA/ TA + ഇൻസെന്റീവ് അധികം ലഭിക്കും.
How to Apply?
⧫ താല്പര്യമുള്ളവർ താഴെ നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് cmd ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കുക.
⧫ Proceed to Application എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
⧫ ശേഷം തുറന്നു വരുന്ന അപേക്ഷ ഫോറം കൃത്യമായി പൂരിപ്പിക്കുക.
⧫ ഏറ്റവും അവസാനമായി നിങ്ങളുടെ സി.വി, 6 മാസത്തിനുള്ളിൽ എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്ത ശേഷം സബ്മിറ്റ് ചെയ്യുക.
⧫ അപേക്ഷിക്കുമ്പോൾ നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ഇമെയിൽ ഐഡി കൊടുക്കുവാൻ വേണ്ടി ശ്രദ്ധിക്കുക. റിക്രൂട്ട്മെന്റിന്റെ ഭാവി അപ്ഡേഷനുകൾ ഇമെയിൽ വഴിയായിരിക്കും ലഭിക്കുക.
⧫ വിശദവിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.