സെൻട്രൽ വഖഫ് കൗൺസിൽ വിവിധ തസ്തികകളിലായി നിരവധി ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താൽപര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ 2020 മെയ് 27 ന് മുൻപ് അപേക്ഷ സമർപ്പിക്കുക.
വിദ്യാഭ്യാസ യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ
മൾട്ടി ടാസ്കിങ് സ്റ്റാഫ് ഒഴിവുകളിലേക്കാണ് ഒഴിവുകൾ ഉള്ളത്. ഹൈസ്കൂൾ പാസായവർ അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്ന് പത്താം ക്ലാസ് പാസായവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. 10000 മുതൽ 15000 വരെയാണ് പ്രതിമാസ ശമ്പളം ലഭിക്കുക.
▪️ അഭികാമ്യം:LMV ലൈസൻസ് ഉണ്ടായിരിക്കണം. ഗവൺമെന്റ് ഓഫീസുകളിൽ ജോലി ചെയ്ത മൂന്നുവർഷത്തെ പരിശീലനം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
◾️ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 മെയ് 27 രാവിലെ 11 മണിക്ക് ചുവടെ കൊടുത്തിട്ടുള്ളള അപേക്ഷാഫോം പൂരിപ്പിച് ചുവടെ കൊടുത്തിട്ടുള്ള വിലാസത്തിലെ ഇന്റർവ്യൂവിൽ പങ്കെടുക്കുക. Central waqf Bhawan P-13, 14 Pushp vihar opposite family court New delhi
◾️ കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക.