Central government NBPGR recruitment 2020-Apply online@dailyjob.online

National Bureau of Plant Genitic Resources online application form are available. പരീക്ഷ ഇല്ലാതെ കേന്ദ്ര സർക്കാർ ജോലി നേടുന്നതിനും ഇപ്പോൾ അപേക്ഷിക്കാം
NBPGR recruitment 

NBPGR ഒഴിവുകളിലേക്ക് ഓൺലൈൻ വഴി ഇപ്പോൾ അപേക്ഷിക്കാം


നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനിറ്റിക് റിസോഴ്സസ്(NBPGR) 11 ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ സുവർണാവസരം പ്രയോജനപ്പെടുത്താവുന്നതാണ്. NBPGR ലേക്കുള്ള ഓൺലൈൻ അപേക്ഷകൾ 2020 മെയ് 27 ന് ആരംഭിക്കും. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ജൂൺ 15 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യത,  പ്രായപരിധി,  ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ. 

1.Research Associate III Bioinformatics


ഒഴിവുകൾ :01
ശമ്പളം :Rs. 54,000 + 24% HRA
പ്രായപരിധി :35 വയസ്സ് വരെ
വിദ്യാഭ്യാസയോഗ്യത :
ബയോടെക്നോളജി/ പ്ലാന്റ് ബ്രീഡിങ്/ മോളികുലർ ബയോളജി/ ലൈഫ് സയൻസ്/ ബയോഇൻഫർമാറ്റിക്സ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ ഡോക്ടർ ബിരുദം. നിർബന്ധമായും വേണ്ട യോഗ്യത: ലിനക്സ് പരിസ്ഥിതിയിലെ വിവിധ ബയോഇൻഫർമാറ്റിക്സ് പൈപ്പ് ലൈനുകളിൽ പ്രവർത്തിക്കുന്നതിന് കുറഞ്ഞത് രണ്ടുവർഷത്തെ ഗവേഷണ പരിചയം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വിജ്ഞാപനം നോക്കുക. 

2.Research Associate III 

Database, website and mobile app

ഒഴിവുകൾ :01
ശമ്പളം :54,000 + 24% HRA
പ്രായപരിധി :35 വയസ്സ് വരെ
വിദ്യാഭ്യാസയോഗ്യത :
▪️കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ 60 ശതമാനം മാർക്ക് അല്ലെങ്കിൽ തത്തുല്യമായ ബിരുദാനന്തരബിരുദം. യു ജി സി അംഗീകൃത സർവകലാശാലയിൽ നിന്ന് ആയിരിക്കണം ബിരുദം നേടിയത്.
▪️ ഗവേഷണപ്രബന്ധങ്ങൾ,  ഡാറ്റാബേസുകൾ ഉപകരണങ്ങൾ മുതലായവയുടെ തെളിവുകൾ ഉള്ള ഡാറ്റാബേസ്, ആപ്ലിക്കേഷൻ നിർമാണം എന്നിവയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പരിചയം ആവശ്യമാണ്.
▪️ സിസ്റ്റം അഡ്മിനിസ്ട്രേഷൻ,  നെറ്റ്‌വർക്കിംഗ്, സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ എന്നിവയിൽ വൈദഗ്ധ്യം ഉണ്ടായിരിക്കണം.
▪️Android, ios ലും എന്നിവയിൽ മൊബൈൽ ആപ്ലിക്കേഷൻ നിർമിക്കുന്നതിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. 

3.Project Associate-I 

(Five for NBPGR & one for DBT)

ഒഴിവുകൾ : 04
ശമ്പളം :31,000 + 24% HRA
പ്രായപരിധി : 35 വയസ്സ് വരെ 
വിദ്യാഭ്യാസയോഗ്യത :
അഗ്രികൾച്ചർ/ ബോട്ടണി /ലൈഫ് സയൻസ് /മോളികുലർ ബയോളജി എന്നിവയിൽ ബിരുദാനന്തര ബിരുദം. ബയോഇൻഫർമാറ്റിക്സ് അല്ലെങ്കിൽ മോളികുലർ ബയോളജി/ പ്ലാൻ പതോളജി എന്നിവയിൽ പരിചയം ഉണ്ടായിരിക്കണം.

4.Scientific administrative 

assistant/Field worker

ഒഴിവുകൾ : 05
ശമ്പളം :18,000 + 24% HRA
പ്രായപരിധി :50 വയസ്സ് വരെ 
വിദ്യാഭ്യാസയോഗ്യത :
ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം. മൈക്രോസോഫ്റ്റ് ഓഫീസിലെ അറിവ്

അപേക്ഷസമർപ്പിക്കേണ്ട വിധം? (How to apply NBPGR recruitment?) 

◾️ യോഗ്യരായ ഉദ്യോഗാർഥികൾ 2020 ജൂൺ 15ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുക.

◾️ ചുവടെ കൊടുത്തിട്ടുള്ള മാതൃകയിൽ അപേക്ഷാ ഫോം പൂരിപ്പിച്ച് ഇ-മെയിലിലേക്ക് അയക്കുക. അപേക്ഷ അയക്കേണ്ട മെയിൽsinghnbpgr@yahoo.com
◾️ ഇന്റർവ്യൂവിനുള്ള സമയവും തീയതിയും പിന്നീട് അറിയിക്കും.
◾️ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും അപേക്ഷ ഫോം മാതൃകക്കും ചുവടെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക.

Notification 
Apply now
തൊഴിൽ വാർത്തകൾ

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs