വാട്ടർ അതോറിറ്റിയിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
കേരള വാട്ടർ അതോറിറ്റിയിൽ ഇ-അബാക്കസ് പ്രവർത്തനങ്ങൾക്കും ഐടി അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സോഫ്റ്റ്‌വെയർ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. പ്രതിമാസം 35000 രൂപ എന്ന ക്രമത്തിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.
▪️ പ്രായപരിധി: 45 വയസ്സ്
▪️ യോഗ്യത: ബിസിഎ /ബി എസ് സി(കമ്പ്യൂട്ടർ സയൻസ്)/ ബിടെക് (ഐ ടി/ കമ്പ്യൂട്ടർ സയൻസ്)/MCA/MSC (കമ്പ്യൂട്ടർ സയൻസ്)
അപേക്ഷകർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം (വയസ്സ്, യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നത്) ചീഫ് എൻജിനീയർ(എച്ച്. ആർ.ഡി & ജനറൽ), കേരള വാട്ടർ അതോറിറ്റി, ജലഭവൻ, തിരുവനന്തപുരം-33 എന്ന വിലാസത്തിലേക്ക് മെയ് 25ന് വൈകുന്നേരം 5 മണിക്ക് മുൻപ് ലഭിക്കത്തക്ക വിധത്തിൽ അയക്കേണ്ടതാണ്.
അഞ്ചു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:9495356488
Notification
Official website