രാജ്യത്തുടനീളമുള്ള എല്ലാ കർഷക കുടുംബങ്ങൾക്കും പ്രതിവർഷം 6000 രൂപ വീതം വരുമാനം നാലുമാസത്തിലൊരിക്കൽ മൂന്ന് തുല്യ ഗഡുക്കളായി 2000 രൂപ വീതം നൽകുന്ന പദ്ധതിയാണ് കിസാൻ സമ്മാൻ നിധി.
Documents required PM-Kisan Sammna Nidhi (അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ രേഖകൾ)
◾️ ആധാർ കാർഡ്(Adar Card)
◾️ ജനന സർട്ടിഫിക്കറ്റ്(Birth Certificate)
◾️ ബാങ്ക് അക്കൗണ്ട് (Bank passbook)
◾️ കരം അടച്ച രസീത് (Land holding papers)
ആർക്കെല്ലാം കിട്ടും? (Who eligible PM-Kisan samman nidhi)
◾️മിനിമം ഭൂമിയോ, മാക്സിമം ഭൂമിയോ എന്ന പരിധി ഇല്ല. (എന്നാൽ കൃഷിയോഗ്യമല്ലാത്ത ഭൂമി പറ്റില്ല)
◾️ഒരു കുടുംബത്തിന് ഒരു അപേക്ഷ മാത്രം.
(ഭാര്യ,ഭർത്താവ്,18 വയസിന് താഴെ പ്രായമുള്ള കുട്ടികൾ ആണ് ഒരു കുടുംബം)
◾️18 വയസിന് മുകളിൽ പ്രായമുള്ള മക്കൾക്ക് സ്വന്തം ഭൂമി ഉണ്ടെങ്കിൽ വേറെ അപേക്ഷ കൊടുക്കാം.
◾️അപേക്ഷന്റെ പേരിൽ 2019 ഫെബ്രുവരിയിൽ ഭൂമി ഉണ്ടായിരിക്കണം
◾️ അപേക്ഷയിൽ തെറ്റായ വിവരങ്ങൾ കൊടുക്കാതിരിക്കുക.
എങ്ങനെ അപേക്ഷ സമർപ്പിക്കാം? (How to apply PM-Kisan Samman Nidhi)
◾️ താല്പര്യമുള്ളള കർഷകർ താഴെ കൊടുത്തിട്ടുള്ളള ലിങ്ക് വഴിയോ അല്ലെങ്കിൽ https://pmkisan.gov.in/ എന്ന സൈറ്റ് വഴിയോ അല്ലെങ്കിൽ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷ സമർപ്പിക്കുക.
◾️ അപേക്ഷയിൽ തെറ്റായ വിവരങ്ങൾ കൊടുത്താൽ അതിന്റെ പൂർണ്ണ ഉത്തരവാദി അപേക്ഷിക്കാൻ മാത്രമായിരിക്കും.
◾️ മുൻപ് ലോണെടുത്ത ബാങ്ക് അക്കൗണ്ട് കൊടുക്കാതിരിക്കുക