ഇന്ത്യൻ പോസ്റ്റ് ഓഫീസിലെ സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
ഇന്ത്യാ പോസ്റ്റ് സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര സർക്കാർ ജോലിക്ക് ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2020 മെയ് 30 മുതൽ അപേക്ഷകൾ അയക്കാവുന്നതാണ്. 2020 ജൂൺ 6 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം. പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, ശമ്പളം തുടങ്ങിയ കൂടുതൽ യോഗ്യത മാനദണ്ഡങ്ങൾ ചുവടെ.post office jobs
പ്രായപരിധി വിവരങ്ങൾ
ഇന്ത്യ പോസ്റ്റ് ഓഫീസ് വഴി സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 18 വയസ്സ് തികഞ്ഞിരിക്കണം. 27 വയസ്സ് കവിയാൻ പാടില്ല. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ, മറ്റ് പിന്നാക്ക വിഭാഗക്കാർ എന്നിവർക്ക് സർക്കാർ ആനുകൂല്യം പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
ശമ്പള വിവരങ്ങൾ
ഇന്ത്യ പോസ്റ്റ് റിക്രൂട്ട്മെന്റ് വഴി സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികൾക്ക് പ്രതിമാസം 19900രൂപ ശമ്പളം ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പത്താംക്ലാസ് വിജയിച്ചിരിക്കണം. കൂടാതെ ഡ്രൈവിംഗ് ലൈസൻസ്, മോട്ടോർ സംവിധാനത്തെ കുറിച്ചുള്ള അറിവ്, ഡ്രൈവിംഗ് പരിചയം എന്നിവ ഉണ്ടായിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം (How to apply india post staff car driver recrutement)
◾️ താൽപര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ ജൂൺ 15നു മുൻപ് തപാൽ വഴി അപേക്ഷകൾ സമർപ്പിക്കുക.
◾️ ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് വിജ്ഞാപനത്തിൽ കൊടുത്തിട്ടുള്ള വിലാസത്തിലേക്ക് സ്പീഡ് പോസ്റ്റ് വഴി അയക്കുക.
◾️ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക.