ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഗുവാഹത്തി ഹൈക്കോടതി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും Chauffeur (ഡ്രൈവർ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാർ ജോലികൾ അന്വേഷിക്കുന്ന തൽപ്പരരായ ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾ 2020 സെപ്റ്റംബർ 12ന് മുമ്പ് ഓൺലൈൻ വഴി അപേക്ഷിക്കണം.
✏️ ഹൈക്കോടതി : ഗുവാഹത്തി ഹൈക്കോടതി
✏️ ജോലി തരം : Central government
✏️ അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
✏️ വിജ്ഞാപന നമ്പർ : No. HC.XXXV11-17/2020/238/R.CELL
✏️ അവസാന തീയതി : 2020 സെപ്റ്റംബർ 12
✏️ ഒഫീഷ്യൽ വെബ്സൈറ്റ് : http://ghconline.gov.in/
ഒഴിവുകളുടെ വിവരങ്ങൾ
ഗുവാഹത്തി ഹൈക്കോടതി Chauffeur (ഡ്രൈവർ) തസ്തികയിലേക്ക് ആകെ നാല് ഒഴിവുകളുണ്ട്.
ശമ്പള വിവരങ്ങൾ
Chauffeur (ഡ്രൈവർ) തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 14000 മുതൽ 60500 വരെ ശമ്പളം ലഭിക്കും.
വിദ്യാഭ്യാസയോഗ്യത വിവരങ്ങൾ
ഏഴാം ക്ലാസ് അല്ലെങ്കിൽ എട്ടാംക്ലാസ് വിജയം. പ്രൊഫഷണൽ അല്ലെങ്കിൽ ട്രാൻസ്പോർട്ട് ഡ്രൈവിംഗ് ലൈസൻസ് കൂടാതെ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.
പ്രായ പരിധി വിവരങ്ങൾ
18 വയസ്സ് മുതൽ 38 വയസ്സ് വരെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷാഫീസ് വിവരങ്ങൾ
▪️ ജനറൽ/OBC : 300 രൂപ
▪️ SC/ST/Ex- സർവീസ് മാൻ/PWD : 150 രൂപ
▪️ ഉദ്യോഗാർഥികൾക്ക് ഡെബിറ്റ് കാർഡ് /ക്രെഡിറ്റ് കാർഡ് / നെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടയ്ക്കാം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് സെപ്റ്റംബർ 12 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
⬤ അപേക്ഷ സമർപ്പിക്കുന്നതിനും മുൻപ് ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക.
⬤ അടച്ച് അപേക്ഷാഫീസ് യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല.