കേരള ജല അതോറിറ്റിയിൽ സ്ഥിര ജോലി അവസരം - ശമ്പളം മുക്കാൽ ലക്ഷം വരെ | Kerala Water Authority Notification 2025

Kerala Water Authority Recruitment 2025: Apply online for 37 Overseer Grade III posts by June 4, 2025. Salary ₹27,200-₹73,600. Check eligibility, age

Kerala Water Authority Notification 2025: കേരള ജല അതോറിറ്റിയിൽ സ്ഥിര ജോലി ആഗ്രഹിക്കുന്നവർക്ക് അവസരം. ഓവർസിയർ ഗ്രേഡ് III തസ്തികയിലേക്കുള്ള നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു.

 താല്പര്യമുള്ളവർക്ക് 2025 ജൂൺ 04 വരെ ഓൺലൈനായി അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾക്ക് മൊബൈൽ വഴിയും അപേക്ഷിക്കാനുള്ള സൗകര്യം ഉണ്ട്.

Kerala Water Authority Overseer

Notification Details

  • Board Name: കേരള പബ്ലിക് സർവീസ് കമ്മീഷൻ
  • Type of Job: Kerala Govt
  • Category Number: CATEGORY NO. 20/2025
  • പോസ്റ്റ്: ഓവർസിയർ ഗ്രേഡ് III
  • ഒഴിവുകൾ: 37
  • ലൊക്കേഷൻ: All Over Kerala
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • നോട്ടിഫിക്കേഷൻ തീയതി: 2025 ഏപ്രിൽ 30
  • അവസാന തിയതി: 2025 ജൂൺ 04

Kerala Water Authority Notification 2025 Vacancy Details

കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേനയാണ് കേരള ജല അതോറിറ്റി ഓവർസിയർ ഗ്രേഡ് III തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 37 ഒഴിവുകളിലേക്കാണ് നിലവിൽ വിജ്ഞാപനം വന്നിരിക്കുന്നത്.

Age Limit Details Kerala Water Authority Notification 2025

18നും 50നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം. ഈ തസ്തികക്ക് അപേക്ഷിക്കുന്ന ഭിന്നശേഷിക്കാർക്ക് വയസ്സിളവ് സംബന്ധിച്ചുള്ള ആനുകൂല്യങ്ങൾക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല.

Educational Qualification for Kerala Water Authority Notification 2025

(i) എസ്എസ്എൽസി പരീക്ഷ വിജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.

(iI) ഡ്രാഫ്റ്റ്സ്മാൻ (സിവിൽ/ മെക്കാനിക്കൽ) ട്രേഡിലുള്ള രണ്ട് വർഷത്തെ കോഴ്സ് പൂർത്തിയാക്കിയതിന് ശേഷം നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് നൽകുന്ന നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത OR

(i) എസ്എസ്എൽസി പരീക്ഷ വിജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത,

(ii) രണ്ടുവർഷത്തെ കോഴ്സ് പൂർത്തിയാക്കിയതിനു ശേഷം കേരള സർക്കാർ നൽകുന്ന സിവിൽ/ മെക്കാനിക്കൽ എൻജിനീയറിങ്ങിലെ സർട്ടിഫിക്കറ്റ് (KGCE) അല്ലെങ്കിൽ തത്തുല്യ യോഗ്യത.

Salary Details for Kerala Water Authority Notification 2025

കേരള ജല അതോറിറ്റിയിലെ ഓവർസിയർ ഗ്രേഡ് III തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 27200 രൂപ മുതൽ 73,600 രൂപ വരെ ശമ്പളം ലഭിക്കും.

Kerala Water Authority Notification 2025 Selection Procedure

1. OMR പരീക്ഷ
2. ഷോർട്ട് ലിസ്റ്റിംഗ്
3. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
4. വ്യക്തിഗത ഇന്റർവ്യൂ 

How to Apply Kerala Water Authority Notification?

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻതന്നെ അപേക്ഷ സമർപ്പിക്കുക. 2025 ജൂൺ 04 ബുധനാഴ്ച അർദ്ധരാത്രി 12 മണി വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. പൂർണ്ണമായ യോഗ്യതയുള്ളവർ മാത്രം അപേക്ഷിക്കുക.

  • ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
  • പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ പൂർത്തീകരിക്കുക. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.
  • അതിനായി 'നോട്ടിഫിക്കേഷൻ' എന്ന ക്ലിക്ക് ചെയ്ത് '20/2025' എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.
  • 'Apply Now' എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
  • അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് നൽകേണ്ടതില്ല.
  • അപേക്ഷ സമർപ്പിച്ച ശേഷം 'My Applications' എന്നാൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
  • കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.

What is the age limit for Kerala Water Authority Overseer Grade III Recruitment 2025?

The age limit is 18-50 years. No age relaxation is available for candidates with disabilities.

What is the salary for the Overseer Grade III post in Kerala Water Authority?

The salary ranges from ₹27,200 to ₹73,600 per month, along with DA, HRA, and other benefits.

What are the qualifications for Kerala Water Authority Overseer Grade III Recruitment 2025?

Candidates must have SSLC or equivalent and either a National Trade Certificate in Draftsman (Civil/Mechanical) after a 2-year course or a Kerala Government Certificate in Civil/Mechanical Engineering after a 2-year course.

How to apply for Kerala Water Authority Overseer Grade III Recruitment 2025?

Apply online via www.keralapsc.gov.in by June 4, 2025, after completing One Time Registration, using category number 20/2025.

What is the selection process for the Overseer Grade III post in Kerala Water Authority?

Selection involves an OMR/Online Test, shortlisting, certificate verification, and a personal interview conducted by Kerala PSC.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs