തലശ്ശേരി കോ-ഓപ്പറേറ്റീവ് ആശുപത്രി 39 ഒഴിവുകളിൽ വിജ്ഞാപനം
തലശ്ശേരി കോ-ഓപ്പറേറ്റീവ് ആശുപത്രി വിവിധ തസ്തികകളിലായി 39 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട വിദ്യാഭ്യാസ യോഗ്യത, എങ്ങനെ അപേക്ഷിക്കാം എന്നിവ ചുവടെ പരിശോധിക്കാവുന്നതാണ്.യോഗ്യരായ ഉദ്യോഗാർഥികൾ ഡിസംബർ 3 ന് മുൻപ് ഓൺലൈൻ/ ഓഫ്‌ലൈൻ വഴി അപേക്ഷിക്കണം.
➤ സ്ഥാപനം : തലശ്ശേരി കോ-ഓപ്പറേറ്റീവ് ആശുപത്രി
➤ ആകെ ഒഴിവുകൾ : 39
➤ അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ/ ഓഫ്‌ലൈൻ
➤ അവസാന തീയതി : 03/12/2020
➤ ഔദ്യോഗിക വെബ്സൈറ്റ് : http://www.tchthalassery.com/
ഒഴിവുകളുടെ വിവരങ്ങൾ
ആകെ 39 ഒഴിവുകളിലേക്ക് ആണ് തലശ്ശേരി കോ-ഓപ്പറേറ്റീവ് ആശുപത്രി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
1. സെക്യൂരിറ്റി ഗാർഡ് - 01
2. വാർഡ് ബോയ്സ് - 01
3. AC മെക്കാനിക്ക് - 01
4. ഡയാലിസിസ് ടെക്നീഷ്യൻ - 02
5. ഫാർമസിസ്റ്റ് - 04
6. സ്റ്റാഫ് നേഴ്സ് - 30
വിദ്യാഭ്യാസ യോഗ്യത
1. സെക്യൂരിറ്റി ഗാർഡ് -
ഏഴാം ക്ലാസ് വിജയം
2. വാർഡ് ബോയ്സ് -
ഏഴാം ക്ലാസ് വിജയം
3. AC മെക്കാനിക്ക് -
ITI/ പോളിടെക്നിക്/ITC ഡിപ്ലോമ കൂടാതെ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം
4. ഡയാലിസിസ് ടെക്നീഷ്യൻ -
ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റി അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഡയാലിസിസ് ടെക്നോളജിയിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ
5. ഫാർമസിസ്റ്റ് -
BPharm/DPharm കേരള രജിസ്ട്രേഷൻ നിർബന്ധം
6. സ്റ്റാഫ് നേഴ്സ് -
BSc നഴ്സിംഗ്/GNM കൂടാതെ ഒരു വർഷത്തെ പ്രവൃത്തിപരിചയം. കേരള രജിസ്ട്രേഷൻ പ്രബന്ധം
അപേക്ഷിക്കേണ്ട രീതി
➤ താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് തപാൽ വഴിയോ ഇമെയിൽ വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
➤ അപേക്ഷയോടൊപ്പം ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, ജാതി, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ അയക്കേണ്ടതാണ്.
➤ അപേക്ഷ അയക്കേണ്ട ഇ മെയിൽ വിലാസം coophospitaltly@gmail.com
➤ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വിജ്ഞാപനത്തിൽ പറഞ്ഞ മാനദണ്ഡങ്ങൾ പൂർണമായും നേടിയിട്ടുണ്ട് എന്ന് ഉറപ്പാക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക