Kerala police constable(Armed Police Battalion) Recruitment 2021-Apply online

Kerala Public Service Commission officially out of the Kerala Police Constable(Armed Police battalion) recruitment notification, Apply on Kerala gover

പോലീസ് കോൺസ്റ്റബിൾ  സ്പെഷ്യൽ റിക്രൂട്ട്മെന്റ് 2020-130 ഒഴിവുകളിൽ പുതിയ വിജ്ഞാപനം

പോലീസ് കോൺസ്റ്റബിൾ (സായുധ പോലീസ് ബറ്റാലിയൻ) ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Kerala government jobs തേടുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ജനുവരി 20ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.താല്പര്യമുള്ള വ്യക്തികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്. പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വ്യക്തികൾക്ക് മാത്രം അപേക്ഷിക്കാം.

⬤ സ്ഥാപനം : Kerala Police Service 

⬤ CATEGORY NO: 340/2020

⬤ ജോലി തരം : Kerala government 

⬤ പോസ്റ്റിന്റെ പേര് : Police constable (Armed Police Battalion)

⬤ അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ

⬤ റിക്രൂട്ട്മെന്റ് തരം : PSC Recruitment 

⬤ അവസാന തീയതി : 20/01/2021

⬤ ഔദ്യോഗിക വെബ്സൈറ്റ് : www.keralapsc.gov.in

Latest Kerala Police Constable Recruitment 2021: Age Limit Details 

18 വയസ്സു മുതൽ 31 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ 02.01.1989 നും 01.01.2002 നും ഇടയിൽ ജനിച്ചവരായിരിക്കണം. 

Latest Kerala Police Constable Recruitment 2021: Vacancy Details 

കേരളത്തിലെ 7 ബറ്റാലിയൻ വഴി 130 ഒഴിവുകളിലേക്ക് ആണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ ബറ്റാലിയനിലും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ.

1. തിരുവനന്തപുരം(SAP) : 19

2. പത്തനംതിട്ട(KAP III) : 18

3. ഇടുക്കി(KAP V) : 17

4. എറണാകുളം(KAP I) : 19

5. തൃശ്ശൂർ : 19

6. മലപ്പുറം(MSP) : 20

7. കാസർഗോഡ്(KAP IV) : 20

Latest Kerala Police Constable Recruitment 2021: Educational Qualifications

i) പ്ലസ്ടു അല്ലെങ്കിൽ തത്തുല്യമായ യോഗ്യത

ii) പ്ലസ് ടു വിജയിച്ചവർ ഇല്ലെങ്കിൽ ഒഴിവുകൾ നികത്തുന്നതിന് വേണ്ടി പ്ലസ് ടു പരാജയപ്പെട്ടവരെയും പരിഗണിക്കുന്നതാണ്.

ശാരീരിക യോഗ്യതകൾ

⬤ മിനിമം 160 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം.

⬤ നെഞ്ചളവ് 76 സെന്റീമീറ്റർ കൂടാതെ 5 സെന്റീമീറ്റർ വികസിപ്പിക്കാൻ സാധിക്കണം

A) ദൂരെയുള്ള കാഴ്ച

⬤ വലത് കണ്ണിന് 6/6 snellen

⬤ ഇടതു കണ്ണിന് 6/6 snellen

B) അടുത്തുള്ള കാഴ്ച

⬤ വലത് കണ്ണിനും ഇടത് കണ്ണിനും 0.5 സെന്റീമീറ്റർ

NB: താഴെ കൊടുത്ത 8 ഐറ്റത്തിൽ നിന്നും 5 എണ്ണം വിജയിക്കണം.

⬤ 14 സെക്കൻഡ് സമയം കൊണ്ട് 100 മീറ്റർ ഓട്ടം

⬤ ഹൈജമ്പ് 132.20 സെന്റിമീറ്റർ 

⬤ ലോങ്ങ് ജമ്പ് 457.20 സെന്റിമീറ്റർ

⬤ (7264ഗ്രാം) കിലോ ഭാരമുള്ള ഷോട്ട്പുട്ട് 609.60 സെന്റിമീറ്റർ എറിയൽ

⬤ ക്രിക്കറ്റ് ബോൾ എറിയൽ -  6096 സെന്റിമീറ്റർ

⬤ പുൾ അപ്പ് അല്ലെങ്കിൽ ചിന്നിങ് - 8 തവണ

⬤ 1500 മീറ്റർ ഓട്ടം - 5 അഞ്ചുമിനുട്ട് 44 സെക്കൻഡ് കൊണ്ട്

⬤ റോപ്പ് ക്ലൈംബിംഗ് - 365.80 സെന്റീമീറ്റർ

Latest Kerala Police Constable Recruitment 2021: Salary Details 

പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം 22,200 രൂപ മുതൽ 48000 രൂപ വരെ ശമ്പളം ലഭിക്കും.

Latest Kerala Police Constable Recruitment 2021:How to apply?

➤ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് www.keralapsc.gov.in എന്ന വെബ്സൈറ്റ് വഴി 2021 ജനുവരി 20 രാത്രി 12 മണി വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.

➤ SC/ST വിഭാഗക്കാർക്ക് മാത്രം അപേക്ഷിക്കാം, സ്ത്രീകൾക്കും ശാരീരിക വൈകല്യമുള്ളവർക്കും അപേക്ഷിക്കാൻ സാധിക്കില്ല.

➤ അപേക്ഷിക്കുന്നതിനു മുകളിൽ കൊടുത്തിട്ടുള്ള യോഗ്യതകൾനേടിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക

➤ മൊബൈലിൽ പഫിൻ ബ്രൗസർ വഴിയോ അല്ലെങ്കിൽ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയും നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്

➤നിങ്ങൾ ആദ്യമായിട്ടാണ് അപേക്ഷിക്കുന്നത് എങ്കിൽ PSC വൺടൈം രജിസ്ട്രേഷൻ ചെയ്യണം മറ്റുള്ളവർ പ്രൊഫൈൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.

Notification 

Apply now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs