Vacancy Details
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്ത് വിട്ടിട്ടുള്ള വാർത്ത കുറിപ്പ് പ്രകാരം അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിൽ ആകെ ഏഴ് ഒഴിവുകളാണ് ഉള്ളത്.
Age Limit Details
20 വയസ്സിനും 40 വയസ്സിനും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം
Educational Qualifications
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിഎ/ബിഎസ്സി/ബികോം ബിരുദവും ഏതെങ്കിലും സർക്കാർ പബ്ലിസിറ്റി സ്ഥാപനത്തിലോ സ്വകാര്യ സ്ഥാപനത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിലോ പത്ര, ദൃശ്യ മാധ്യമങ്ങളുടേയോ വാർത്താ ഏജൻസിയുടേയോ എഡിറ്റോറിയൽ വിഭാഗത്തിലോ ഉള്ള രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഈ യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിലോ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് ജോലിക്ക് യോഗ്യരായ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കാൻ കഴിയാത്ത സാഹചര്യത്തിലോ, അംഗീകൃത സർവകലാശാലാ ബിരുദവും ജേണലിസത്തിൽ ഡിപ്ലോമയോ പി.ജി. ഡിപ്ലോമയോ ഉള്ളവരേയും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ജേണലിസം, മാസ് കമ്യൂണിക്കേഷൻസ്, പബ്ലിക് റിലേഷൻസ്, ജേണലിസം കം വിഡിയോ പ്രൊഡക്ഷൻ ബിരുദമുള്ളവരേയും പരിഗണിക്കും.
Selection Procedure
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്
How to Apply?
- യോഗ്യരായ ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റയും, പാസ്പോർട്ട് സൈസ് ഫോട്ടോയും, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസയോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഉള്ള അപേക്ഷകൾ 2021 ജൂലൈ 10 വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് ഇമെയിൽ വഴിയോ തപാൽ വഴിയോ അയക്കുക.
- അപേക്ഷകൾ അയയ്ക്കേണ്ട ഇമെയിൽ വിലാസം aioprd2021@gmail.com അല്ലെങ്കിൽ തപാൽ വഴി അയക്കേണ്ട വിലാസം:
ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് (എ) വകുപ്പ്, സൗത്ത് ബ്‌ളോക്ക്, ഒന്നാം നില, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം - 695001
- കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0471- 2518586