KPSC Staff Nurse Grade-II Recruitment 2021-Apply Online

KPSC Staff Nurse Grade II Recruitment: Kerala Public Service Commission (KPSC) applications are invited online only through one time registration sche

കേരള പബ്ലിക് സർവീസ് കമ്മീഷൻ സ്റ്റാഫ് നേഴ്സ് ഗ്രേഡ്-II ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ഓഗസ്റ്റ് 18 വരെ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ.

Job Details

• ഡിപ്പാർട്ട്മെന്റ: Kerala Public Service Commission (KPSC)

• ജോലി തരം: Kerala Govt

• കാറ്റഗറി നമ്പർ: 213/2021

• നിയമനം: സ്ഥിര നിയമനം

• ജോലിസ്ഥലം: കേരളത്തിലുടനീളം 

• ആകെ ഒഴിവുകൾ: --

• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 

• അപേക്ഷിക്കേണ്ട തീയതി: 14.07.2021

• അവസാന തീയതി: 18.08.2021

Vacancy Details

കേരള പബ്ലിക് സർവീസ് കമ്മീഷൻ സ്റ്റാഫ് നേഴ്സ് ഗ്രേഡ്-II ഒഴിവുകളിലേക്ക് ആണ്അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മൊത്തത്തിലുള്ള ഒഴിവുകൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടില്ല.

Age Limit Details

✦ 18 വയസ്സിനും 36 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം.

✦ ഉദ്യോഗാർത്ഥികൾ 1985 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.

✦ സംവരണ വിഭാഗത്തിൽ പെടുന്ന പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുകൾ ലഭിക്കുന്നതാണ്.

Educational Qualifications

➤ പ്ലസ് ടു/ പ്രീഡിഗ്രി ( സയൻസ് വിഷയങ്ങൾ ഉൾപ്പെട്ടിരിക്കണം), കോഴ്സ്/ VHSE / ഡൊമസ്റ്റിക് നഴ്സിംഗിൽ VHSE.
➤ ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും മൂന്നു വർഷത്തെ ദൈർഘ്യമുള്ള ബിഎസ് സി നഴ്സിംഗ് അല്ലെങ്കിൽ ജനറൽ നഴ്സിംഗ് & മിഡ് വൈഫറി കോഴ്സ്.
➤ നഴ്സ് & മിഡ് വൈഫ് ആയി കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്.

Salary Details

കേരള പബ്ലിക് സർവീസ് കമ്മീഷൻ റിക്രൂട്ട്മെന്റ് വഴി സ്റ്റാഫ് നേഴ്സ് ഗ്രേഡ്-II തസ്തികയിലേക്ക് നിയമനം ലഭിച്ചാൽ മാസം 39300 രൂപ മുതൽ 83,000 രൂപ വരെ ശമ്പളം ലഭിക്കും.

How to Apply?

✦ 2021 ഓഗസ്റ്റ് 18 ആണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി

✦ ആദ്യമായി അപേക്ഷിക്കുന്നവർ https://thulasi.psc.kerala.gov.in/thulasi/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് വൺടൈം രജിസ്ട്രേഷൻ ചെയ്യുക

✦ മറ്റുള്ളവർ അവരുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് നോട്ടിഫിക്കേഷൻ എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക.

✦ താഴെ സെർച്ച് ബാറിൽ 213/2021 കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക

✦ Apply Now എന്ന് സെലക്ട് ചെയ്യുക

✦ ആവശ്യമായ വിവരങ്ങൾ കൊടുത്ത് സബ്മിറ്റ് ചെയ്യുക.

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs