Kudumbashree Recruitment 2021-Apply Offline Accountant Career

Career Kudumbashree Recruitment 2021: kudumbashree latest cds accountant notification released. Kudumbasree jobs looking for the candidate utilise thi

കുടുംബശ്രീ വിവിധ സിഡിഎസ്സുകളിൽ ഉള്ള അക്കൗണ്ടന്റ്മാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ യോഗ്യത ഉണ്ടായിരിക്കും. നിശ്ചിത യോഗ്യതയുള്ളവർ 2021 ഓഗസ്റ്റ് 13-ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷിക്കുന്നതിന് മുൻപ് ചുവടെ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, ഒഴിവുകൾ, പ്രായപരിധി തുടങ്ങിയ യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കുക.

Job Details

• ബോർഡ്: Kudumbashree 
• ജോലി തരം: Kerala Govt 
• നിയമനം: താൽക്കാലികം
• ജോലിസ്ഥലം: ഇടുക്കി
• ആകെ ഒഴിവുകൾ: --
• അപേക്ഷിക്കേണ്ട വിധം: തപാൽ
• അപേക്ഷിക്കേണ്ട തീയതി: 30.07.2021
• അവസാന തീയതി: 13.08.2021

ഒഴിവുകളുടെ വിവരങ്ങൾ

ഇടുക്കി ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപന തലങ്ങളിലുള്ള അഴുത ബ്ലോക്കിൽ കുമളി, വണ്ടിപ്പെരിയാർ, കട്ടപ്പന ബ്ലോക്കിൽ കട്ടപ്പന മുനിസിപ്പാലിറ്റി, അയ്യപ്പൻകോവിൽ, ഇടുക്കി ബ്ലോക്കിൽ അറക്കുളം, വാത്തിക്കുടി, ഇളംദേശം ബ്ലോക്കിൽ വെള്ളിയാമറ്റം, ദേവികുളം ബ്ലോക്കിൽ ഇടമലക്കുടി എന്നിവിടങ്ങളിലാണ് കുടുംബശ്രീ സിഡിഎസ്സുകളിൽ അക്കൗണ്ടന്റായി നിയമനം നടത്തുന്നത്.

പ്രായപരിധി

⧫ 25 വയസ്സിനും 30 വയസ്സിനും മധ്യേ പ്രായമുള്ളവർ ആയിരിക്കണം
⧫ കുടുംബശ്രീ സിഡിഎസ്സുകളിൽ അക്കൗണ്ടന്റായി പ്രവർത്തിച്ചവർക്ക് വീണ്ടും അപേക്ഷിക്കുന്നതിന് പ്രായ പരിധി ബാധകമല്ല.

വിദ്യാഭ്യാസ യോഗ്യത

⧫ അപേക്ഷക അല്ലെങ്കിൽ അപേക്ഷകൻ സിഡിഎസ് ഉൾപ്പെടുന്ന ബ്ലോക്ക് പ്രദേശത്ത് താമസിക്കുന്ന വ്യക്തി ആയിരിക്കണം.
⧫ കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ/ അംഗത്തിന്റെ കുടുംബാംഗമോ ആയിരിക്കണം. ആശ്രയ കുടുംബാംഗത്തിന് മുൻഗണന നൽകുന്നതാണ്.
⧫ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബികോം ബിരുദവും, ടാലി യോഗ്യതയും ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം (എം എസ് ഓഫീസ്, ഇന്റർനെറ്റ്) ആപ്ലിക്കേഷൻസ് ഉണ്ടായിരിക്കണം.
⧫ അക്കൗണ്ടിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അംഗീകൃത ബികോം ബിരുദം നേടിയതിനുശേഷം അക്കൗണ്ടിൽ രണ്ട് വർഷത്തെ പരിചയവും ഉണ്ടായിരിക്കണം.

തിരഞ്ഞെടുപ്പ്

ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം
  • എഴുത്തുപരീക്ഷ
  • അഭിമുഖം

അപേക്ഷിക്കേണ്ട വിധം?

⧫ അപേക്ഷകൾ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നിന്ന് നേരിട്ടോ അല്ലെങ്കിൽ ചുവടെയുള്ള ലിങ്ക് ഉപയോഗിച്ചോ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
⧫ അപേക്ഷാ ഫോറം നിബന്ധനകൾ കൃത്യമായി വായിച്ചതിനുശേഷം പൂരിപ്പിക്കുക.
⧫ ഭാഗികമായി പൂരിപ്പിച്ച അല്ലെങ്കിൽ അവ്യക്തമായ അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.
⧫ പരീക്ഷാ ഫീസായി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, ഇടുക്കി ജില്ലയുടെ പേരിൽ മാറാവുന്ന 100 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
⧫ പൂരിപ്പിച്ച അപേക്ഷ ക്കൊപ്പം വിദ്യാഭ്യാസയോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ്, എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ഡിമാൻഡ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യേണ്ടതാണ്.
 അപേക്ഷകൾ അയക്കേണ്ട മേൽവിലാസം
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, പൈനാവ് പി.ഒ, കുയിലിമല  പിൻകോഡ്-685 602
⧫ യാതൊരു കാരണവശാലും അസ്സൽ സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതില്ല
⧫ അപേക്ഷ സമർപ്പിക്കുന്ന കവറിനു മുകളിൽ "കുടുംബശ്രീ സിഡിഎസ് അക്കൗണ്ടന്റ് അപേക്ഷ" എന്ന് രേഖപ്പെടുത്തിയിരിക്കണം.
⧫ 2021 സെപ്റ്റംബർ നാലാം തീയതി ആയിരിക്കും എഴുത്തുപരീക്ഷ. 2021 ഓഗസ്റ്റ് 30 ആം തീയതി മുതൽ ഹാൾടിക്കറ്റ് കുടുംബശ്രീ വെബ്സൈറ്റിൽ ലഭിക്കുന്നതാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs