Kudumbasree JalaJeevan Mission Recruitment 2021

ജലജീവൻ പദ്ധതി നിർവഹണം നടത്തുന്നതിനായി കുടുംബശ്രീ വിവിധ തസ്തികയിലേക്ക് വീണ്ടും അപേക്ഷ ക്ഷണിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് നോട്ടിഫിക്കേഷന്റെ അവസാന ദിവസ

ജലജീവൻ പദ്ധതി നിർവഹണം നടത്തുന്നതിനായി കുടുംബശ്രീ വിവിധ തസ്തികയിലേക്ക് വീണ്ടും അപേക്ഷ ക്ഷണിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് നോട്ടിഫിക്കേഷന്റെ അവസാന ദിവസം ജൂലൈ മാസം അഞ്ചാം തീയതി ആയിരുന്നു. 2021 ജൂലൈ 5ന് മുൻപ്ഏ തെങ്കിലും വഴി അപേക്ഷിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

 ജല ജീവൻ പദ്ധതിയുടെ നിർവഹണ സഹായ ഏജൻസിയായി വിവിധ ഗ്രാമപഞ്ചായത്തുകളിൽ കുടുംബശ്രീയെ നിയമിച്ചതിന്റെ ഭാഗമായി ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ഉള്ളവർക്ക് ശുദ്ധജലം എത്തിക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത്, സമിതികൾ, ഗുണഭോക്താക്കൾ എന്നിവരെ സജ്ജമാക്കുന്നതിനും നിർവഹണ ഏജൻസികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനും വിവിധ തസ്തികകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് മലപ്പുറം കുടുംബശ്രീ ജില്ലാ മിഷൻ അപേക്ഷ ക്ഷണിച്ചു.

Vacancy Details

കുടുംബശ്രീ ജില്ലാ മിഷൻ നിലവിൽ 22 ഗ്രാമ പഞ്ചായത്തുകളിലായി 22 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

നിലവിൽ ഒഴിവുകൾ ഉള്ള ഗ്രാമപഞ്ചായത്തുകൾ

  1.  ആനക്കയം
  2.  ഒതുക്കുങ്ങൽ
  3.  പൊന്മള
  4.  ആലിപ്പറമ്പ്
  5.  അങ്ങാടിപ്പുറം
  6.  തെന്നല
  7.  പറപ്പൂർ
  8.  ഏലംകുളം
  9.  കീഴാറ്റൂർ
  10.  മേലാറ്റൂർ
  11.  താഴെക്കാട്
  12.  വെട്ടത്തൂർ
  13.  പുലാമന്തോൾ
  14.  കരുളായി
  15.  കരുവാരകുണ്ട്
  16.  തുവ്വൂർ 
  17.  നിറമരുതൂർ
  18.  ഒഴുർ
  19.  വെട്ടം
  20.  പെരുമണ്ണക്ലാരി
  21.  തിരുനാവായ
  22.  ആതവനാട്

വിദ്യാഭ്യാസ യോഗ്യത

1. ടീം ലീഡർ

  • MSW/MA സോഷ്യോളജി ബിരുദാനന്തര ബിരുദം
  • പ്രവൃത്തിപരിചയം: റൂറൽ ഡെവലപ്മെന്റ് പ്രോഗ്രാം/ സാമൂഹ്യ സേവനം/ സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയിൽ ഏതെങ്കിലും ഒന്നിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. ടൂവീലർ, കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം 

2. കമ്മ്യൂണിറ്റി എൻജിനീയർ 

  • സിവിൽ എൻജിനീയറിങ് ഡിഗ്രി / ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ് ഗ്രാമവികസന പദ്ധതി / ജലവിതരണ പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് 2 വർഷത്തിൽ കുറയാത്ത യുള്ള പ്രവൃത്തിപരിചയം.
  • ടു വീലർ ലൈസൻസ്
  • കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം

3. കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ

ഏതെങ്കിലും വിഷയത്തിൽ ബിരുദം

ഗ്രാമവികസനവും/ സാമൂഹ്യ സേവനം / ജലവിതരണ പദ്ധതി എന്നിവയിൽ കുറഞ്ഞത് രണ്ടു വർഷത്തെ ജോലി ചെയ്ത പരിചയം.

ശമ്പള വിവരങ്ങൾ

 ടീം ലീഡർ

10000 രൂപ പ്രതിമാസ വേതനവും പുറമേ ടാർഗെറ്റ് പൂർത്തീകരിക്കുന്ന മുറക്ക് 6000 രൂപ ഇൻസെന്റീവ് ആയി ലഭിക്കുന്നതാണ്

 കമ്മ്യൂണിറ്റി എൻജിനീയർ

12000 രൂപ പ്രതിമാസ വേതനവും പുറമേ ടാർഗെറ്റ് പൂർത്തീകരിക്കുന്ന മുറക്ക് 8000 രൂപ ഇൻസെന്റീവ് ആയി ലഭിക്കുന്നതാണ്

 കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ

8000 രൂപ പ്രതിമാസ വേതനവും പുറമേ ടാർഗെറ്റ് പൂർത്തീകരിക്കുന്ന മുറക്ക് 4500 രൂപ ഇൻസെന്റീവ് ആയി ലഭിക്കുന്നതാണ്

അപേക്ഷിക്കേണ്ട വിധം?

⌨ വനിതകൾക്കും അതാത് പഞ്ചായത്തിൽ നിന്നുമുള്ള വ്യക്തികൾക്കും മുൻഗണന ഉണ്ടായിരിക്കും

⌨ കുടുംബശ്രീ കുടുംബാംഗം ആയിരിക്കണം

⌨ എഴുത്തുപരീക്ഷയുടെയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും

⌨ വിശദ വിവരങ്ങൾ പ്രവർത്തി ദിനങ്ങളിൽ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നിന്നും അതത് പഞ്ചായത്തുകളിൽ നിന്നും ലഭിക്കുന്നതാണ്

  • അപേക്ഷകൾ 2021 സെപ്റ്റംബർ 30 വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിക്കകം ലഭിക്കേണ്ടതാണ്
  • അപേക്ഷകൾ മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നേരിട്ടോ തപാൽ വഴിയോ എത്തിക്കേണ്ടതാണ്
  • കൂടുതൽ വിവരങ്ങൾക്ക് www.kudumbashree.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Notification

Official Website 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs