നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ഒഴിവുകളിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കി. കേന്ദ്രസർക്കാറിന് കീഴിൽ വരുന്ന ജോലിയാണിത്. 2021 ഒൿടോബർ 11 ആണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി. യോഗ്യതാ മാനദണ്ഡങ്ങളും, അപേക്ഷകൾ സമർപ്പിക്കേണ്ട ഓരോ ഘട്ടങ്ങളും ചുവടെ പരിശോധിക്കാം.
JOB DETAILS
സ്ഥാപനം: National Institute for Interdisciplinary Science and Technology
ജോലി തരം: Central Govt
നിയമനം: നേരിട്ടുള്ള നിയമനം
ജോലിസ്ഥലം: തിരുവനന്തപുരം
ആകെ ഒഴിവുകൾ: 08
അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
അപേക്ഷിക്കേണ്ട തീയതി: 06/09/2021
അവസാന തീയതി: 11/10/2021
Vacancy Details
തിരുവനന്തപുരത്തുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി വിവിധ തസ്തികകളിലായി 8 ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
1. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (Gen): 03
2. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (S&P): 02
3. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (F&A): 02
4.സെക്യൂരിറ്റി അസിസ്റ്റന്റ്: 02
Age Limit Details
1. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (Gen): 28 വയസ്സ് വരെ
2. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (F&A): 28 വയസ്സ് വരെ
3. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (S&P): 28 വയസ്സ് വരെ
4.സെക്യൂരിറ്റി അസിസ്റ്റന്റ്: 28 വയസ്സ് വരെ
NB: പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സിന് ഇളവ് ലഭിക്കുന്നതാണ്, ഒബിസി വിഭാഗക്കാർക്ക് 3 വയസ്സ് ഇളവ് ലഭിക്കുന്നതാണ്, മറ്റു പിന്നാക്ക സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കും.
Educational Qualifications
1. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (Gen)
✦ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത
✦ മികച്ച കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. കമ്പ്യൂട്ടറിൽ ഇംഗ്ലീഷിൽ 35 WPM അല്ലെങ്കിൽ ഹിന്ദിയിൽ 30 WPM വേഗത ഉണ്ടായിരിക്കണം
2. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (F&A):
✦ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത
✦ മികച്ച കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. കമ്പ്യൂട്ടറിൽ ഇംഗ്ലീഷിൽ 35 WPM അല്ലെങ്കിൽ ഹിന്ദിയിൽ 30 WPM വേഗത ഉണ്ടായിരിക്കണം
3. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (S&P)
✦ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത
✦ മികച്ച കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. അക്കൗണ്ടൻസി യോഗ്യത ഉണ്ടായിരിക്കണം. കമ്പ്യൂട്ടറിൽ ഇംഗ്ലീഷിൽ 35 WPM അല്ലെങ്കിൽ ഹിന്ദിയിൽ 30 WPM വേഗത ഉണ്ടായിരിക്കണം
4. സെക്യൂരിറ്റി അസിസ്റ്റന്റ്
✦ വിരമിച്ച സൈനികർ, ആർമിയിലെ JCO അല്ലെങ്കിലും മറ്റുള്ള പാരാ മിലിറ്ററി ഫോഴ്സുകളിൽ ജോലി ചെയ്ത് അഞ്ച് വർഷത്തെ പരിചയം.
NB: അപേക്ഷിക്കുന്നതിന് മുൻപ് നിർബന്ധമായും ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനത്തിലെ വിദ്യാഭ്യാസയോഗ്യത പരിശോധിക്കുക.
Selection Procedure
എഴുത്തുപരീക്ഷ
കമ്പ്യൂട്ടർ ടൈപ്പിംഗ് പരീക്ഷ
Application Fees Details
- 100 രൂപയാണ് അപേക്ഷാ ഫീസ്
- പട്ടികജാതി/ പട്ടിക വർഗ/ ശാരീരിക അംഗവൈകല്യമുള്ള വ്യക്തികൾ തുടങ്ങിയവർക്ക് അപേക്ഷാഫീസ് ഇല്ല
- ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടയ്ക്കാം
How to Apply?
➤ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യതകൾ പരിശോധിക്കുക.
➤ പ്ലസ് ടു യോഗ്യതക്ക്പു റമേ ടൈപ്പിംഗ് വേഗത കൂടി ആവശ്യമാണ്.
➤ അപേക്ഷിക്കാനുള്ള ലിങ്ക് ചുവടെ നൽകിയിട്ടുണ്ട് അതുവഴി അപേക്ഷിക്കുക
➤ അപേക്ഷാ ഫീസ് അടക്കേണ്ട വരാണെങ്കിൽ അടക്കുക
➤ അവസാനം സബ്മിറ്റ് ചെയ്ത അപേക്ഷാഫോം പ്രിന്റ് ഔട്ട് അല്ലെങ്കിൽ സ്ക്രീൻഷോട്ട് എടുത്ത് സൂക്ഷിച്ചു വെക്കുക.