റെയിൽവേ റിക്രൂട്ട്മെന്റ് സെൽ നിലവിലുള്ള 3093 അപ്രെന്റിസ് ഒഴിവുകളിലേക്ക് നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. റെയിൽവേ ഒഴിവുകൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരങ്ങൾ പ്രയോജനപ്പെടുത്താം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2021 ഒക്ടോബർ 20 ന് മുൻപ് ഓൺലൈനായി അപേക്ഷിക്കണം.
Job Highlights
- ബോർഡ്: Railway Recruitment Board
- ജോലി തരം: RRB Jobs
- നിയമനം: അപ്രെന്റിസ് ട്രെയിനിങ്
- ജോലിസ്ഥലം: ഡൽഹി
- ആകെ ഒഴിവുകൾ: 3093
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 20/09/2021
- അവസാന തീയതി: 20/10/2021
Vacancy Details
റെയിൽവേ റിക്രൂട്ട്മെന്റ് സെൽ നിലവിൽ 3093 ഒഴിവുകളിലേക്ക് ആണ് ഓൺലൈനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Educational Qualifications
- ഏതെങ്കിലും അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസ് അല്ലെങ്കിൽ തുല്യത
- ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും ബന്ധപ്പെട്ട ട്രേഡിൽ ഐ ടി ഐ കോഴ്സ് സർട്ടിഫിക്കറ്റ്. കുറഞ്ഞത് 50 ശതമാനം മാർക്ക് നേടിയിരിക്കണം.
Age Limit Details
കുറഞ്ഞത് 15 വയസ്സ് പ്രായം ഉണ്ടായിരിക്കണം. പരമാവധി 24 വയസ്സ് വരെയാണ് പ്രായപരിധി. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അഞ്ച് വയസ്സും, ഒബിസി വിഭാഗക്കാർക്ക് മൂന്ന് വയസ്സും പ്രായപരിധിയിൽ നിന്ന് ഇളവ് ഉണ്ടായിരിക്കുന്നതാണ്. മറ്റു സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ബാധകം.
Selection Procedure
- ഡോക്യുമെന്റ് വെരിഫിക്കേഷൻ
- വ്യക്തിഗത ഇന്റർവ്യൂ
How to Apply?
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക യോഗ്യതകൾ പരിശോധിക്കുക
- ചുവടെ നൽകിയിട്ടുള്ള Apply Now എന്ന ഓപ്ഷൻ മുഖേന അപേക്ഷിക്കുക
- SC/ST/OBC വിഭാഗക്കാർ അപേക്ഷിക്കുന്ന സമയത്ത് കാസ്റ്റ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം
- ഉദ്യോഗാർത്ഥികൾ ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ അപ്‌ലോഡ് ചെയ്യണം
- ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം
- അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂരിപ്പിച്ച് നൽകുക
- നൽകിയ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തി സബ്മിറ്റ് ചെയ്യുക