കേരള സംസ്ഥാന പുരാരേഖ വകുപ്പ് കേരള മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വിവിധ പ്രോജക്ടുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. നിർദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് 2021 ഒക്ടോബർ 20 വരെഅപേക്ഷകൾ നൽകാവുന്നതാണ്. നിലവിൽ ഒഴിവുകൾ ഉള്ള ജില്ലകളും ഓരോ തസ്തികയും അവയുടെ വിദ്യാഭ്യാസ യോഗ്യതയും അറിയുന്നതിന് താഴെ നൽകിയിട്ടുള്ള വിവരങ്ങൾ കൂടി പരിശോധിക്കാൻ അഭ്യർത്ഥിക്കുന്നു.
Contents
Job Details
🏅 സ്ഥാപനം: Kerala Museum
🏅 ജോലി തരം: Kerala Govt
🏅 നിയമനം: താൽക്കാലികം
🏅 പരസ്യ നമ്പർ: ഇല്ല
🏅 ആകെ ഒഴിവുകൾ: --
🏅 ജോലിസ്ഥലം: കേരളത്തിലുടനീളം
🏅 അപേക്ഷിക്കേണ്ട വിധം: തപാൽ
🏅 ഓൺലൈൻ അപേക്ഷ ആരംഭ തീയതി: 01.10.2021
🏅 ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: 20.10.2021
പുരാരേഖകളുടെ വിഷയ സൂചിക തയ്യാറാക്കുന്ന പ്രൊജക്ടിൽ വരുന്ന തസ്തിക, യോഗ്യത
1. സൂപ്പർവൈസർ
ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ലഭിച്ച ബിരുദാനന്തര ബിരുദം. ആർക്കൈവൽ സ്റ്റഡീസ്/ ആർക്കിയോളജി/ മ്യൂസിയോളജി / കൺസർവേഷൻ ഇവയിൽ ഏതെങ്കിലും ബിരുദാനന്തര ഡിപ്ലോമയും.
2. പ്രൊജക്ട് ട്രെയിനി
അംഗീകൃത സർവകലാശാലയിൽ നിന്ന് ലഭിച്ച ബിരുദം. ആർക്കൈവൽ സ്റ്റഡീസ്/ ആർക്കിയോളജി/ മ്യൂസിയോളജി ഇവയിൽ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്ന് നേടിയിട്ടുള്ള ബിരുദാനന്തര ഡിപ്ലോമ/ പ്രവർത്തിപരിചയം / പരിശീലനം.
3. ഡി.ടി.പി. ഓപ്പറേറ്റർ
പ്ലസ് ടു വിജയം. ടൈപ്പ് റൈറ്റിംഗ് ലോവർ (ഇംഗ്ലീഷ് & മലയാളം) & വേർഡ് പ്രോസസിംഗ്, ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡിടിപി സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം.
4. ലാസ്കർ
പത്താംക്ലാസ് പാസായിരിക്കണം. ഇംഗ്ലീഷ് & മലയാളം വായിക്കാനും എഴുതാനും ഉള്ള കഴിവ് ഉണ്ടായിരിക്കണം. ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കുന്നതല്ല.
താളിയോല രേഖകളുടെ വിഷയസൂചിക തയ്യാറാക്കുന്ന പ്രൊജക്ടിലേക്ക് വരുന്ന തസ്തിക, യോഗ്യത
1. സൂപ്പർവൈസർ
എംഎ മാനുസ്ക്രിപ്റ്റോളജി, വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ, തമിഴ് ലിപ്യന്തരണത്തിൽ 6 മാസത്തിൽ കുറയാത്ത മുൻപരിചയം
2. പ്രൊജക്റ്റ് ട്രെയിനിങ്
എംഎ മാനുസ്ക്രിപ്റ്റോളജി, വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ, തമിഴ് ലിപ്യന്തരണത്തിൽ മുൻപരിചയം.
3. ലാസ്കർ
പത്താംക്ലാസ് പാസായിരിക്കണം. ഇംഗ്ലീഷ് & മലയാളം വായിക്കാനും എഴുതാനും ഉള്ള കഴിവ് ഉണ്ടായിരിക്കണം. ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കുന്നതല്ല.
രേഖകളുടെ ശാസ്ത്രീയ സംരക്ഷണം പ്രോജക്ടിൽ വരുന്ന തസ്തിക, യോഗ്യത
1. പ്രൊജക്റ്റ് ട്രെയിനി
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദവും ആർക്കൈവൽ സ്റ്റഡീസ് l/ കൺസർവേഷൻ ഇവയിൽ ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ലഭിച്ച ബിരുദാനന്തര ഡിപ്ലോമ/ പരിശീലനം / ഈ മേഖലയിലുള്ള മുൻപരിചയം.
2. ബൈൻഡർ
എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ യോഗ്യതയും ബുക്ക് ബൈൻഡിങ്ങിൽ NCVT സർട്ടിഫിക്കറ്റ്/ കേരള സർക്കാർ ടെക്നിക്കൽ എക്സാമിനേഷൻ ഇൻ ബുക്ക് ബൈൻഡിംഗ് / എം ജി ടിഇ ലോവർ ഇവയിലേതെങ്കിലുമൊന്ന് പാസായിരിക്കണം
3. ലാസ്കർ
പത്താംക്ലാസ് പാസായിരിക്കണം. ഇംഗ്ലീഷ് & മലയാളം വായിക്കാനും എഴുതാനും ഉള്ള കഴിവ് ഉണ്ടായിരിക്കണം. ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കുന്നതല്ല.
അപേക്ഷിക്കേണ്ട വിധം?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ വിവരങ്ങൾക്ക് വേണ്ടി സംസ്ഥാന പുരാരേഖാ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.museumkeralam.org സന്ദർശിക്കുക. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക. പൂരിപ്പിച്ച അപേക്ഷകൾ ചുവടെ നൽകിയിട്ടുള്ള വിലാസത്തിൽ അയക്കുക
എക്സിക്യൂട്ടീവ് ഡയറക്ടർ, കേരളം മ്യൂസിയം, പാർക്ക് വ്യൂ, തിരുവനന്തപുരം - 695033
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2021 ഒക്ടോബർ 20 വൈകുന്നേരം 5 മണി വരെ ആയിരിക്കും. അതിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. അപേക്ഷകൾ അയക്കുന്ന കവറിന് പുറത്ത് പ്രോജക്ടും തസ്തികയും നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്തപക്ഷം അപേക്ഷകൾ നിരസിക്കും അതാണ്.
മുകളിൽ പ്രായപരിധി വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. സർക്കാർ നിയമാനുസൃത പ്രായപരിധി യാണ് ഇതിന് അപേക്ഷിക്കാനുള്ള മാനദണ്ഡം.