ഈ വർഷത്തെ ഹയർ സെക്കൻഡറി/ വൊക്കേഷനൽ ഹയർസെക്കൻഡറി ഒന്നാംവർഷ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയം, ഉത്തരക്കടലാസ് നിന്റെ പകർപ്പ്, സൂക്ഷ്മപരിശോധന എന്നിവയ്ക്കായി വിദ്യാർഥികൾ ഡിസംബർ രണ്ടിന് അപേക്ഷകൾ സമർപ്പിക്കണം. അതത് സ്കൂളുകളിലെപ്രിൻസിപ്പൽമാർ ഡിസംബർ മൂന്നിനകം അപേക്ഷ അപ്‌ലോഡ് ചെയ്യണം.
പുനർമൂല്യനിർണയം നടത്തുന്നതിന് 500 രൂപയും സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപയും, ഫോട്ടോ കോപ്പിക്ക് 300 രൂപയുമാണ് ഒരു പേപ്പറിന് ഫീസ് വരുന്നത്.
Check Result
4.2 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പ്ലസ് വൺ പരീക്ഷ എഴുതിയത്. സുപ്രീംകോടതി വിധി വരെ നീണ്ട പ്ലസ് വൺ പരീക്ഷ 2021 സെപ്റ്റംബർ 24നാണ് തുടങ്ങിയത്.