കേരള സർക്കാറിന് കീഴിലുള്ള ജെൻഡർ പാർക്കിലേക്ക് ഡാറ്റാ കളക്ടർ, റിസർച്ച് അസോസിയേറ്റ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. യോഗ്യരായ ഉദ്യോഗാർഥികൾ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടനെ അപേക്ഷ സമർപ്പിക്കുക. 2022 ഫെബ്രുവരി 21 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. എന്താണ് ജെൻഡർ പാർക്ക്, വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.
'ട്രാൻസ്‌ജെൻഡർ സമൂഹത്തെ ശാക്തീകരിക്കുന്നതിനുള്ള ആലോചനയും പ്രവർത്തന പദ്ധതിയും' എന്ന തലക്കെട്ടിൽ ഒരു പഠനത്തിനായി ഡാറ്റാ കളക്ടർ, റിസർച്ച് അസോസിയേറ്റ് എന്നീ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. ഈ പദ്ധതിയുടെ കാലാവധി 3 മാസം ആയിരിക്കും.
എന്താണ് ജെൻഡർ പാർക്ക്?
ലിംഗനീതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് ട്രാൻസ് ജെൻഡർ കമ്യൂണിറ്റിയെ സാമൂഹികവും സാമ്പത്തികവുമായ സംരംഭങ്ങൾ, നയ വിശകലനങ്ങൾ, അഭിഭാഷകർ എന്നിവർക്കുള്ള ഒരു വേദിയാണ് ജെൻഡർ പാർക്ക്. ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ ഇടമാണ് ജെൻഡർ പാർക്ക്.
Job Details
- ബോർഡ്: Center for Management Development (CMD)
- ജോലി തരം: കേരള സർക്കാർ
- വിജ്ഞാപന നമ്പർ:
- നിയമനം: താൽക്കാലികം
- ആകെ ഒഴിവുകൾ: 03
- തസ്തിക: ഡാറ്റ കളക്ടർ, റിസർച്ച് അസോസിയേറ്റ്
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- ജോലിസ്ഥലം: കേരളത്തിലുടനീളം
- അപേക്ഷിക്കേണ്ട തീയതി: 2022 ഫെബ്രുവരി 15
- അവസാന തീയതി: 2022 ഫെബ്രുവരി 21
Vacancy Details
സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് ആകെ 3 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയും അവയിൽ വരുന്ന ഒഴിവുകളും താഴെ നൽകുന്നു.
- റിസർച്ച് അസോസിയേറ്റ്: 01
- ഡാറ്റ കളക്ടർ: 02
Salary Details
- റിസർച്ച് അസോസിയേറ്റ്: പ്രതിമാസം 30,000 രൂപ നിരക്കിൽ
- ഡാറ്റ കളക്ടർ: പ്രതിമാസം 20,000 രൂപ നിരക്കിൽ
Educational Qualifications
റിസർച്ച് അസോസിയേറ്റ്
- ഡെവലപ്മെന്റ് സ്റ്റഡീസ്/ ജൻഡർ സ്റ്റഡീസ് / വുമൺസ് സ്റ്റഡീസ്/ റൂറൽ ഡെവലപ്മെന്റ് / സോഷ്യൽ വർക്ക് / സോഷ്യോളജി എന്നിവയിലേതെങ്കിലും വിഭാഗത്തിൽ മാസ്റ്റേഴ്സ്
- 2 വർഷത്തെ ഗവേഷണ പരിചയം
ഡാറ്റാ കളക്ടർ
- സോഷ്യൽ സയൻസ്/ ഹ്യൂമാനിറ്റീസ്/ സോഷ്യൽ വർക്ക്/ ഡെവലപ്മെന്റ് സ്റ്റഡീസ് എന്നിവയിലേതെങ്കിലും ഈ വിഷയത്തിൽ ബാച്ചിലർ ഡിഗ്രി
- ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മുൻഗണന
Selection Procedure
- ഇന്റർവ്യൂ
How to Apply?
- യോഗ്യരായ ഉദ്യോഗാർഥികൾ cmdrec.gp@gmail.com എന്ന് ഇ-മെയിൽ വിലാസത്തിലേക്ക് സിവി അയക്കുക
- അതോടൊപ്പം യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്തു അയക്കേണ്ടതാണ്
- അപേക്ഷയുടെ ഒരു മാതൃകാ രൂപം താഴെ വിജ്ഞാപനത്തോടൊപ്പം നൽകിയിട്ടുണ്ട് അത് ശ്രദ്ധിക്കുക
- അപേക്ഷിക്കുന്നതിന് മുൻപ് നിർബന്ധമായും താഴെ നൽകിയിട്ടുള്ള വിജ്ഞാപനം പൂർണമായും പരിശോധിച്ച് യോഗ്യത ഉറപ്പുവരുത്തിയശേഷം മാത്രം അപേക്ഷിക്കുക
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |