Kerala PSC Company Board Assistant Grade II Recruitment 2022: Apply Online for Company Board Assistant Vacancies

കേരള സർക്കാറിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ്, കെൽട്രോൺ, കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ.. തുടങ്ങിയ വിവിധ സ്ഥാപനങ്ങളിലെ നിലവിലുള്ള കമ്പനി ബോർഡ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന അപേക്ഷ ക്ഷണിച്ചു. കേരള സർക്കാറിന് കീഴിൽ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് താഴെ നൽകിയിട്ടുള്ളവിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 മാർച്ച് 30 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.

Notification Details

  • ബോർഡ്: Various
  • ജോലി തരം: കേരള സർക്കാർ
  • കാറ്റഗറി നമ്പർ: 026/2022
  • നിയമനം: സ്ഥിര നിയമനം
  • ആകെ ഒഴിവുകൾ: കണക്കാക്കപ്പെട്ടിട്ടില്ല 
  • തസ്തിക: ജൂനിയർ അസിസ്റ്റന്റ്/ കാഷ്യർ/ അസിസ്റ്റന്റ് ഗ്രേഡ് II/ ക്ലർക്ക് ഗ്രേഡ് I/ ടൈം കീപ്പർ ഗ്രേഡ് II/ സീനിയർ അസിസ്റ്റന്റ്/ അസിസ്റ്റന്റ്/ ജൂനിയർ ക്ലർക്ക്..
  • ജോലിസ്ഥലം: കേരളത്തിലുടനീളം 
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 ഫെബ്രുവരി 28
  • അവസാന തീയതി: 2022 മാർച്ച് 30

Vacancy Details

കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ജൂനിയർ അസിസ്റ്റന്റ്/ കാഷ്യർ/ അസിസ്റ്റന്റ് ഗ്രേഡ് II/ ക്ലർക്ക് ഗ്രേഡ് I/ ടൈം കീപ്പർ ഗ്രേഡ് II/ സീനിയർ അസിസ്റ്റന്റ്/ അസിസ്റ്റന്റ്/ ജൂനിയർ ക്ലർക്ക്.. തുടങ്ങിയ തസ്തികകളിൽ കേരളത്തിലെ വിവിധ കമ്പനികളിൽ ഒഴിവുകളുണ്ട്. ഒഴിവുകൾ വരുന്ന കമ്പനികൾ/ ബോർഡുകൾ താഴെ നൽകുന്നു.

  • കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ്
  • കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്
  • കേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡ്
  • കെൽട്രോൺ ലിമിറ്റഡ്
  • കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ
  • മലബാർ സിമന്റ്സ്
  • കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡ്
  • ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ്
  • കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്
  • കേരളത്തിലെ ഡെവലപ്മെന്റ് അതോറിറ്റികൾ
  • കെൽട്രോൺ കോമ്പൊനെന്റ് കോംപ്ലക്സ്, കണ്ണൂർ
  • കേരള വാട്ടർ അതോറിറ്റി
  • കേരള മലിനീകരണ നിയന്ത്രണ ബോർഡ്
  • കേരള വനം വികസന കോർപ്പറേഷൻ
  • കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ

Age Limit Details

18 വയസ്സ് മുതൽ 36 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. ഉദ്യോഗാർത്ഥികൾ 1986 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.

Educational Qualifications

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും BA/B.Sc/ ബി.കോം ഡിഗ്രി അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

Salary Details

കേരള പബ്ലിക് സർവീസ് കമ്മീഷൻ റിക്രൂട്ട്മെന്റ് വഴി കമ്പനി ബോർഡ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മികച്ച ശമ്പളം ലഭിക്കുന്നതാണ്. ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

Selection Procedure

  • ഒഎംആർ എഴുത്ത് പരീക്ഷ
  • സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
  • ഇന്റർവ്യൂ

How to Apply?

› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കണം

› അപേക്ഷിക്കാനുള്ള ലിങ്ക് താഴെ കോളത്തിൽ നൽകിയിട്ടുണ്ട്

› കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന ആദ്യമായി അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയും മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ പ്രൊഫൈൽ ലോഗിൻ ചെയ്തും അപേക്ഷിക്കാൻ ആരംഭിക്കുക

› Notifications എന്നുള്ള ഓപ്ഷൻ ക്ലിക്ക് ചെയ്യുക

› താഴെ കാറ്റഗറി നമ്പർ എന്നുള്ള കോളത്തിൽ 026/2022 എന്ന കാറ്റഗറി നമ്പർ ടൈപ്പ് ചെയ്ത് Quick Apply എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക

› തുടർന്ന് Apply Now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക

› അപേക്ഷിക്കുന്നതിന് മുൻപ് ഉദ്യോഗാർഥികൾ നിർബന്ധമായും വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസ്സിലാക്കുക.

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs