കുടുംബശ്രീ ബോയിലർ ഫാർമർ പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് (KBFPCL) പ്രൊഡക്ഷൻ മാനേജർ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് 2023 ഒക്ടോബർ 26 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിജ്ഞാപന വിവരങ്ങൾ ചുവടെ പരിശോധിക്കാവുന്നതാണ്.
Job Details
- സ്ഥാപനം : Kudumbashree Boiler Farmers Producers Company Limited (KBFPCL)
- ജോലി തരം : Kerala Govt
- ആകെ ഒഴിവുകൾ : 01
- ജോലിസ്ഥലം : കേരളത്തിലുടനീളം
- പോസ്റ്റിന്റെ പേര് : പ്രൊഡക്ഷൻ മാനേജർ
- അപേക്ഷിക്കേണ്ടവിധം : തപാൽ
- അപേക്ഷിക്കേണ്ട തീയതി : 2023 ഒക്ടോബർ 9
- അവസാന തീയതി : 2023 ഒൿടോബർ 26
- ഔദ്യോഗിക വെബ്സൈറ്റ് : https://www.keralachicken.org.in
Vacancy Details
കേരള ചിക്കന് കീഴിലുള്ള കുടുംബശ്രീ ബോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് പ്രൊഡക്ഷൻ മാനേജർ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
Age Limit Details
35 വയസ്സ് വരെയാണ് പ്രായപരിധി.
Educational Qualification
- ഏതെങ്കിലും വിഷയത്തിൽ MVSC ബിരുദം അല്ലെങ്കിൽ BVSc ബിരുദം, ഒരു വർഷത്തെ പരിചയം.
Salary Details
പ്രൊഡക്ഷൻ മാനേജർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 40,000 രൂപ ശമ്പളം ലഭിക്കും
Selection Procedure
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യും. ഷോർട്ട് ലിസ്റ്റ് ചെയ്ത വ്യക്തികളെ പരീക്ഷ നടത്തി ആയിരിക്കും തിരഞ്ഞെടുക്കുക. പരീക്ഷ സെന്റർ ഈ-മെയിൽ അല്ലെങ്കിൽ നിങ്ങൾ നൽകിയ നമ്പറിൽ അറിയിക്കും.
How to Apply?
› താല്പര്യമുള്ള വ്യക്തികൾക്ക് ചുവടെ നിന്നും അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുക
› ഡൗൺലോഡ് ചെയ്ത് അപേക്ഷാഫോം പ്രിന്റ് ഔട്ട് എടുക്കുക.
› അപേക്ഷാ ഫോമിൽ ചോദിച്ചിട്ടുള്ള മുഴുവൻ വിവരങ്ങളും പൂരിപ്പിക്കുക.
› അപേക്ഷ അയക്കേണ്ട വിലാസം
ദി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ, കുടുംബശ്രീ ബോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്, ട്രിഡ റിഹാബിലിറ്റേഷൻ ബിൽഡിങ്, മെഡിക്കൽ കോളേജ് പി.ഒ തിരുവനന്തപുരം. പിൻകോഡ് 695011
› അപേക്ഷകൾ 2023 ഒക്ടോബർ 26 വൈകുന്നേരം 5 മണിക്ക് മുൻപ് എത്തുന്ന വിധത്തിൽ അയക്കുക
› അപേക്ഷയോടൊപ്പം യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തിയ ശേഷം ഉൾപ്പെടുത്തേണ്ടതാണ്