സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) 2049 ഒഴിവുകളിലേക്ക് പുതിയ വിജ്ഞാപനം പുറത്തിറക്കി.മൾട്ടി ടാസ്കിങ് സ്റ്റാഫ്, ഡ്രൈവർ, ഫീൽഡ് അസിസ്റ്റന്റ്, മെഡിക്കൽ അറ്റൻഡർ, ടൈപ്പിസ്റ്റ്, സ്റ്റെനോഗ്രാഫർ.. തുടങ്ങിയ നിരവധി തസ്തികകളിൽ ഒഴിവുകളുണ്ട്. പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി തുടങ്ങിയ ഏത് യോഗ്യതയുള്ള യുവതി-യുവാക്കൾക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷ നൽകാം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർബന്ധമായും താഴെ നൽകിയിരിക്കുന്ന മുഴുവൻ യോഗ്യത മാനദണ്ഡങ്ങളും പരിശോധിക്കേണ്ടതുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2024 മാർച്ച് 26 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള സൗകര്യം സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ ഓൺലൈൻ പോർട്ടൽ വഴി സൗകര്യമൊരുക്കിയിട്ടുണ്ട്.
SSC Phase XII Recruitment 2024 - Job Highlights
- ബോർഡ്: Staff Selection Commission (SSC)
- ജോലി തരം: കേന്ദ്ര സർക്കാർ
- വിജ്ഞാപന നമ്പർ: Phase-XII/2024
- നിയമനം: ഡയറക്ട് റിക്രൂട്ട്മെന്റ്
- ആകെ ഒഴിവുകൾ: 2049
- തസ്തിക: --
- ജോലിസ്ഥലം: ഇന്ത്യയിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2024 ഫെബ്രുവരി 27
- അവസാന തീയതി: 2024 മാർച്ച് 26
SSC Phase XII Recruitment 2024 - Detailed Vacancy Information
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) റിക്രൂട്ട്മെന്റ് ബോർഡ് ഏകദേശം 2049 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ വിഭാഗക്കാർക്കും ഉള്ള ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
- പട്ടികജാതി: 255
- പട്ടിക വർഗം: 124
- ഒബിസി: 456
- UR: 1028
- EWS: 186
SSC Phase XII Recruitment 2024 - Age Limit Details
› മിനിമം പ്രായപരിധി: 18 വയസ്സ്
› പരമാവധി പ്രായം: 30 വയസ്സ്
› സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കുന്നതാണ്
SSC Phase XII Recruitment 2024 - Educational Qualifications
- മെട്രിക്: അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസ് (എസ്എസ്എൽസി) പാസായിരിക്കണം
- ഇന്റർമീഡിയേറ്റ്: അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും പ്ലസ് ടു പാസ്സായിരിക്കണം
- ബിരുദം: ഏതെങ്കിലും ഡിഗ്രി
SSC Phase XII Recruitment 2024 - Salary Details
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ റിക്രൂട്ട്മെന്റ് വഴി ഫേസ് 12 ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 21,700 രൂപ മുതൽ 1,12,400 രൂപവരെ ശമ്പളം ലഭിക്കുന്നതാണ്
How to Apply SSC Phase XII Recruitment 2024?
➤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2024 മാർച്ച് 26 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം
➤ ഉദ്യോഗാർത്ഥികൾ അവസാന തീയതി കാത്തുനിൽക്കാതെ ഉടനെ അപേക്ഷിക്കാൻ ശ്രമിക്കുക. അവസാന ദിവസങ്ങളിൽ സൈറ്റ് ഹാങ്ങ് ആയാൽ നഷ്ടപ്പെടുന്നത് നിങ്ങളുടെ അവസരമായിരിക്കും.
➤ ചുവടെയുള്ള Apply Now എന്നുള്ള ഓപ്ഷൻ പ്രയോഗിച്ചും അല്ലെങ്കിൽ https://ssc.nic.in എന്ന വെബ്സൈറ്റ് സന്ദർശിച്ചു കൊണ്ടും അപേക്ഷിക്കാം.
➤ ആദ്യമായിട്ട് അപേക്ഷിക്കുന്നവർ വൺടൈം രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. ആവശ്യമായ രേഖകൾ
മൊബൈൽ നമ്പർ
ഇമെയിൽ ഐഡി
ആധാർ നമ്പർ
എസ്എസ്എൽസി സർട്ടിഫിക്കറ്റ്
➤ മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ യൂസർ നെയിം, പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.
➤ ഏതിനാണോ അപേക്ഷിക്കുന്നത് അത് സെലക്റ്റ് ചെയ്യുക
➤ ശേഷം തന്നിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിയ്ക്കുക
➤ അപേക്ഷാ ഫീസ് അടയ്ക്കേണ്ട വരാണെങ്കിൽ അപേക്ഷാ ഫീസ് അടക്കുക
➤ ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ ഒരു പകർപ്പ് പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.
➤ അപേക്ഷിക്കുന്നതിന് ഏറ്റവും അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ അല്ലെങ്കിൽ കോമൺ സർവീസ് സെന്റർ എന്നിവ സന്ദർശിക്കുക.