VISL Recruitment 2022 |
തിരുവനന്തപുരത്തെ വിഴിഞ്ഞം ഇന്റർനാഷണൽ തുറമുഖത്തിലേക്ക് നിലവിൽ ഒഴിവുകൾ ഉള്ള ഫീൽഡ് എൻജിനീയർ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ 2022 ഓഗസ്റ്റ് 3 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.
VISL Recruitment 2022 Job Details
- ബോർഡ്: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം
- ജോലി തരം: കേരള സർക്കാർ
- വിജ്ഞാപന നമ്പർ:
- നിയമനം: താൽക്കാലികം
- ആകെ ഒഴിവുകൾ: 15
- തസ്തിക: ഫീൽഡ് എൻജിനീയർ
- ജോലിസ്ഥലം: തിരുവനന്തപുരം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2022 ജൂലൈ 20
- അവസാന തീയതി: 2022 ഓഗസ്റ്റ് 3
VISL Recruitment 2022 Vacancy Details
വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് ഫീൽഡ് എൻജിനീയർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ തസ്തികയിലേക്ക് ഇപ്പോൾ 15 ഒഴിവുകൾ നിലവിലുണ്ട്.
VISL Recruitment 2022 Age Limit Details
പരമാവധി 30 വയസ്സ് വരെയാണ് ഫീൽഡ് എൻജിനീയർ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. പ്രായം 2022 ജൂൺ 1 അനുസരിച്ച് കണക്കാക്കും.
VISL Recruitment 2022 Educational Qualifications
സിവിൽ എഞ്ചിനീയറിങ്ങിൽ ബിടെക്/ ബി.ഇ. സമാനമായ സമുദ്ര ജോലികളിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം ആവശ്യമാണ്. അഥവാ ഈ യോഗ്യത ഇല്ലെങ്കിൽ മറ്റൊരു ഓപ്ഷൻ കൂടിയുണ്ട്.
സിവിൽ എഞ്ചിനീയറിങ്ങ് ഡിപ്ലോമ. സമാനമായ സമുദ്ര ജോലികളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം ആവശ്യമാണ്.
VISL Recruitment 2022 Salary Details
വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി ഫീൽഡ് എൻജിനീയർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 25,000 രൂപ ശമ്പളം ലഭിക്കുന്നതാണ്.
KRFB Recruitment 2022 Application Fees
വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കുന്നതിന് പ്രത്യേകിച്ച് അപേക്ഷാഫീസ് അടക്കേണ്ടതില്ല.
How to Apply VISL Recruitment 2022?
- യോഗ്യരായ ഉദ്യോഗാർത്ഥികൾ www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കുക
- ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്റ്റർ ചെയ്തും മറ്റുള്ളവർ ലോഗിൻ ചെയ്തു കൊണ്ടും അപേക്ഷിക്കുക.
- അപേക്ഷകൾ 2022 ഓഗസ്റ്റ് 3 വൈകുന്നേരം 5 മണിക്ക് മുൻപ് സമർപ്പിക്കേണ്ടതാണ്
- അപേക്ഷിക്കുന്ന സമയത്ത് വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം
- കൂടാതെ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്
- അവസാനം സബ്മിറ്റ് ചെയ്യുക
- സബ്മിറ്റ് ചെയ്ത അപേക്ഷയുടെ ഒരു പകർപ്പ് എടുത്ത് വെക്കുക
Notification |
|
Apply Now |
|
Official Website |
|
കൂടുതൽ തൊഴിൽ വാർത്തകൾക്ക് സന്ദർശിക്കുക |