Kerala Mahila Samakhya Society Latest Recruitment 2022 - Walk in Interview for 15 Vacancies

Kerala Mahila Samakhya Society Recruitment - Walk in for 15 Jobs in Kochi, Kerala. Follow the Steps to Apply for Kerala Mahila Samakhya Society Recrui

Kerala Mahila Samakhya Society

കേരള മഹിള സമിഖ്യ സൊസൈറ്റിയുടെ (KMMS) നിയന്ത്രണത്തിൽ വനിത ശിശു വികസന വകുപ്പിന്റെ സഹായത്തോടെ, തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോം, ഹോം എൻട്രി ഹോം എന്നീ സ്ഥാപനങ്ങളിൽ ഒഴിവുള്ള ഹോം മാനേജർ, ഫീൽഡ് വർക്കർ കം കേസ് വർക്കർ, ഹൗസ് മദർ (ഫുൾ ടൈം റസിഡന്റ്), സൈക്കോളജിസ്റ്റ്, ക്ലീനിങ് സ്റ്റാഫ്, കുക്ക് എന്നീ തസ്തികകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. താല്പര്യമുള്ള വനിതാ ഉദ്യോഗാർത്ഥികൾ 2022 ജൂലൈ 29-ന് രാവിലെ 10 മണിക്ക് നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. വിശദമായ വിവരങ്ങൾ നമുക്ക് ചുവടെ മനസ്സിലാക്കാം.

1. ഹോം മാനേജർ

• ഒഴിവ്: 01 (തൃശ്ശൂർ എൻട്രി ഹോം)

• പ്രായം: 25 വയസ്സ് പൂർത്തിയാകണം

• ശമ്പളം: പ്രതിമാസം 22,500/- രൂപ

• യോഗ്യത: MSW/ MA സോഷ്യോളജി/ MA സൈക്കോളജി/ MSc സൈക്കോളജി

2. ഫീൽഡ് വർക്കർ കം കേസ് വർക്കർ

• ഒഴിവ്: 01

• പ്രായം: 25 വയസ്സ് പൂർത്തിയാകണം 

• ശമ്പളം: 16,000/- രൂപ

• യോഗ്യത: സൈക്കോളജി അല്ലെങ്കിൽ സോഷ്യോളജിയിൽ MSW/PG

3. മദർ ഹൗസ് (ഫുൾടൈം റസിഡന്റ്)

• ഒഴിവ്: 03 (തൃശ്ശൂർ മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോം)

• പ്രായം: 25 വയസ്സ് പൂർത്തിയാകണം

• ശമ്പളം: 22,500/- രൂപ

• യോഗ്യത: സൈക്കോളജി അല്ലെങ്കിൽ സോഷ്യോളജിയിൽ MSW/PG

4. സൈക്കോളജിസ്റ്റ് (ഫുൾടൈം റസിഡന്റ്)

• ഒഴിവ്: 01

• പ്രായം: 25 വയസ്സ് പൂർത്തിയാകണം 

• ശമ്പളം: 20,000/- രൂപ

• യോഗ്യത: PG സൈക്കോളജി, രണ്ട് വർഷത്തെ പരിചയം

5. ക്ലീനിങ് സ്റ്റാഫ്

• ഒഴിവ്: 01

• പ്രായം: 25 വയസ്സ് മുതൽ

• ശമ്പളം: 9,000/- രൂപ

• യോഗ്യത: അഞ്ചാം ക്ലാസ്

6. കുക്ക്

• ഒഴിവ്: 01

• പ്രായം: 25 വയസ്സ് പൂർത്തിയാകണം

• ശമ്പളം: 12,000/- രൂപ

• യോഗ്യത: മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം

How to Apply?

മുകളിൽ നൽകിയിരിക്കുന്ന യോഗ്യതയുള്ള വനിതാ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 2022 ജൂലൈ 29-ന് രാവിലെ 10 മണിക്ക് നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. അഭിമുഖത്തിന് ഹാജരാകേണ്ട വിലാസം

തൃശ്ശൂർ രാമവർമ്മപുരം വിമൻ ആൻഡ് ചിൽഡ്രൻസ് ഹോം

 കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് വായിക്കുക.

Notification

Official Website

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain