കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള നവോത്ഥാന സമിതി കേരളം അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ സ്കൂളുകളിലെ ടീച്ചർ, മറ്റുള്ള ഒഴിവുകൾ നികത്തുന്നതിന് വേണ്ടി തൊഴിൽ വിജ്ഞാപനം പുറത്തിറക്കി. കേന്ദ്രസർക്കാരിന് കീഴിൽ അധ്യാപന ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. അധ്യാപന മേഖലയിൽ കരിയർ ഉയർത്തിക്കൊണ്ടു വരാൻ ആഗ്രഹിക്കുന്നവർക്കും ഈ അവസരങ്ങൾ ഉപയോഗപ്പെടുത്താം. അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ജൂലൈ 22നു മുൻപ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം.
Latest: കേന്ദ്ര ബാങ്കുകളിൽ 6035 ക്ലർക്ക് ഒഴിവുകൾ
Vacancy Details
› പ്രിൻസിപ്പാൾ: 12
› പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചേഴ്സ് (PGT): 397
› ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചേഴ്സ് (TGT): 683
› TGT (തേർഡ് ലാംഗ്വേജ്): 343
› മ്യൂസിക് ടീച്ചർ: 33
› ആർട്ട് ടീച്ചർ: 43
› PET മെയിൽ: 21
› PET ഫീമെയിൽ: 31
› ലൈബ്രേറിയൻ: 53
› NE റീജിയൺ: 584
Age Limit Details
› പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചേഴ്സ് (PGT): 40 വയസ്സ് വരെ
› ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചേഴ്സ് (TGT): 35 വയസ്സ് വരെ
› TGT (തേർഡ് ലാംഗ്വേജ്): 35 വയസ്സ് വരെ› മ്യൂസിക് ടീച്ചർ: 33 വയസ്സ് വരെ
› ആർട്ട് ടീച്ചർ: 34 വയസ്സ് വരെ
› PET മെയിൽ: 35 വയസ്സ് വരെ› PET ഫീമെയിൽ: 36 വയസ്സ് വരെ
› ലൈബ്രേറിയൻ: 37 വയസ്സ് വരെ
› NE റീജിയൺ: 35 വയസ്സ് വരെ
Educational Qualifications
1. പ്രിൻസിപ്പാൾ
- അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം
- ബി.എഡ് അല്ലെങ്കിൽ തത്തുല്യ ടീച്ചിംഗ് ഡിഗ്രി
2. പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചേഴ്സ് (TGT)
- NCERT- യുടെ റീജിയണൽ കോളേജ് ഓഫ് എഡ്യൂക്കേഷനിൽ നിന്നോ/ NCTE അംഗീകൃത സർവകലാശാലകളിൽ നിന്നോ/ സ്ഥാപനങ്ങളിൽ നിന്നോ നേടിയ രണ്ട് വർഷത്തെ ഇന്റെഗ്രേറ്റഡ് പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സ് അല്ലെങ്കിൽ ഈ സ്ഥാപനങ്ങളിൽ നിന്ന് 4 വർഷത്തെ ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്സ് നേടിയവർക്ക് ബി.എഡ് ആവശ്യമില്ല
- അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ 50% മാർക്കോടെ നേടിയ പിജിയും, ബി.എഡും ഹിന്ദി, ഇംഗ്ലീഷ് പ്രാവീണ്യവും ഉള്ളവരായിരിക്കണം.
- കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ അറിവുള്ളവർക്ക് മുൻഗണന ലഭിക്കും
3. ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചേഴ്സ് (TGT)
- NCERT അല്ലെങ്കിൽ മറ്റ് NCET അംഗീകൃത സ്ഥാപനത്തിന്റെ റീജിനൽ കോളേജ് ഓഫ് എഡ്യൂക്കേഷന്റെ നാല് വർഷത്തെ ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്സ്, ബന്ധപ്പെട്ട വിഷയത്തിലും മൊത്തത്തിലും കുറഞ്ഞത് 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.
- അല്ലെങ്കിൽ ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും വ്യക്തിഗതമായും കുറഞ്ഞത് 50 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദം, മൂന്ന് വർഷത്തെ ഡിഗ്രി കോഴ്സിൽ കുറഞ്ഞത് രണ്ട് വർഷമെങ്കിലും ആവശ്യമായ വിഷയങ്ങൾ പഠിച്ചിരിക്കണം.
4. TGT (തേർഡ് ലാംഗ്വേജ്)
- NCTE തയ്യാറാക്കിയ മാർക്ക് നിർദ്ദേശങ്ങൾക്ക് അനുസൃതമായി സിബിഎസ്ഇ നടത്തിയ സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (CTET) വിജയിക്കുക
- ബി.എഡ് ഡിഗ്രി
- ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ പഠിപ്പിക്കാനുള്ള കഴിവ്
- റസിഡൻഷ്യൽ സ്കൂളിൽ ജോലി ചെയ്ത പരിചയം
5. മ്യൂസിക് ടീച്ചർ
- സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും 5 വർഷത്തെ സംഗീത പഠനത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ യോഗ്യത
- അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് സംഗീതത്തോട് കൂടിയ ബിരുദം
6. ആർട്ട് ടീച്ചർ
- പ്ലസ് ടു പാസായ ശേഷം ഡ്രോയിങ്/ പെയിന്റിംഗ്/ ഗ്രാഫിക് ആർട്സ്/ ക്രാഫ്റ്റ്സ് തുടങ്ങിയ ഏതെങ്കിലും വിഷയത്തിൽ നാല് വർഷത്തെ ഡിപ്ലോമ
- അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നും ഫൈൻ ആർട്സ്/ ക്രാഫ്റ്റ്സിൽ ഡിഗ്രി
- B.Ed ഡിഗ്രി
7. PET (മെയിൽ ആൻഡ് ഫീമെയിൽ)
- സ്ഥാപനത്തിൽ നിന്ന് ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദം
8. ലൈബ്രേറിയൻ
- അംഗീകൃത സർവകലാശാലയിൽ നിന്നും ലൈബ്രറി സയൻസിൽ ഡിഗ്രി
- ഹിന്ദി, ഇംഗ്ലീഷ് അല്ലെങ്കിൽ മറ്റുള്ള പ്രാദേശിക ഭാഷകളിൽ പ്രവർത്തന പരിജ്ഞാനം
ശ്രദ്ധിക്കുക: അപേക്ഷിക്കുന്നതിനു മുൻപ് താഴെ നൽകിയിരിക്കുന്ന വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന യോഗ്യതകൾ പൂർണ്ണമായി വായിച്ചറിഞ്ഞശേഷം മാത്രം അപേക്ഷിക്കുക.
Salary Details
› പ്രിൻസിപ്പാൾ: 78,000-2,09,200/-
› പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചേഴ്സ് (PGT): 47,600-1,51,100/-
› ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചേഴ്സ് (TGT): 44,900-1,42,400/-
› TGT (തേർഡ് ലാംഗ്വേജ്): 44,900-1,42,400/-
› മ്യൂസിക് ടീച്ചർ: 44,900-1,42,400/-
› ആർട്ട് ടീച്ചർ: 44,900-1,42,400/-
› PET മെയിൽ: 44,900-1,42,400/-
› PET ഫീമെയിൽ: 44,900-1,42,400/-
› ലൈബ്രേറിയൻ: 44,900-1,42,400/-
› NE റീജിയൺ: 44,900-1,42,400/-
കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ
- തിരുവനന്തപുരം
- തൃശ്ശൂർ
- പാലക്കാട്
- മലപ്പുറം
- കോഴിക്കോട്
- കോട്ടയം
- കൊല്ലം
- കാസർഗോഡ്
- കണ്ണൂർ
- ഇടുക്കി
- കൊച്ചി
- ആലപ്പുഴ
Application Fees
› PGT: 1800 രൂപ
› TGT, മസ്ലീനിയസ്: 1500 രൂപ
› SC/ST/ PWD വിഭാഗക്കാർക്ക് അപേക്ഷാഫീസ് ഇല്ല
› അപേക്ഷിക്കുന്ന സമയത്ത് ഓൺലൈൻ മുഖേന അപേക്ഷാ ഫീസ് അടക്കാവുന്നതാണ്
How to Apply?
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യതകൾ ഉറപ്പുവരുത്തുക
- അപേക്ഷിക്കാൻ യോഗ്യതയും താല്പര്യവുമുള്ള ഉദ്യോഗാർത്ഥികൾ നൽകിയിരിക്കുന്ന Apply Now ക്ലിക്ക് ചെയ്യുക
- ശേഷം തുറന്നുവരുന്ന അപേക്ഷാഫോറം പൂരിപ്പിക്കുക
- ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
- ആവശ്യമെങ്കിൽ അപേക്ഷ ഫീസ് അടക്കുക
- അവസാനം നൽകിയ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തി സബ്മിറ്റ് ചെയ്യുക
Notification |
|
Apply Now |
|
Official Website |
|
കൂടുതൽ തൊഴിൽ വാർത്തകൾക്ക് സന്ദർശിക്കുക |