Ayyankali Urban Employment Guarantee Scheme (AUEGS) |
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള അയ്യങ്കാളി നഗര തൊഴിലുറപ്പ് സെല്ലിൽ (AUGES) ഐടി ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ഓഗസ്റ്റ് 10 ന് മുൻപ് ഇമെയിൽ വഴി അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷാഫോറത്തിന്റെ മാതൃക താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഐടി ഓഫീസർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.
ശമ്പളം
അയ്യങ്കാളി അർബൻ എംപ്ലോയ്മെന്റ് ഗ്യാരണ്ടി സ്കീം (AUEGS) ഐടി ഓഫീസർ ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 36,000 രൂപ ശമ്പളം ലഭിക്കുന്നതാണ്.
ഒഴിവുകൾ
അയ്യങ്കാളി അർബൻ എംപ്ലോയ്മെന്റ് ഗ്യാരണ്ടി സ്കീം (AUEGS) ഐടി ഓഫീസർ പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ തസ്തികയിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്.
വിദ്യാഭ്യാസ യോഗ്യത
ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് റഗുലർ കോഴ്‌സ് വഴി ബി.ടെക് (കമ്പ്യൂട്ടർ സയൻസ്) / ബി.ടെക് (ഐടി) അല്ലെങ്കിൽ എം.സി.എ/എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഐ.ടി മേഖലയിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം വേണം.
പ്രായപരിധി
45 വയസ്സ് വരെയാണ് പ്രായപരിധി. 2022 ജൂലൈ 31 അനുസരിച്ച് പ്രായം കണക്കാക്കും.
How to Apply?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ 2022 ഓഗസ്റ്റ് 10 വൈകുന്നേരം 5 മണിക്ക് മുൻപ് ഇമെയിൽ വഴി അയക്കണം. അപേക്ഷ ഫോമിന്റെ മാതൃക താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യുക. പൂരിപ്പിച്ച അപേക്ഷയും അതോടൊപ്പം വിശദമായ ബയോഡാറ്റയും auegskerala@gmail.com എന്ന ഈ മെയിൽ വിലാസത്തിൽ അയക്കുക. കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന വിജ്ഞാപനത്തിൽ ലഭ്യമാണ്.