Kerala PSC Beat Forest Officer Recruitment 2022 - Apply Online for NCA Beat Forest Officer Vacancies

Kerala PSC Beat Forest Officer Recruitment Kerala PSC will recruit candidates to the post of Forest Officer. Candidates can apply for the post through
Beat Forest Officer 

യൂണിഫോം ജോലികൾ ആഗ്രഹിക്കുന്നവർക്ക് വീണ്ടുമൊരു അവസരം വന്നിരിക്കുകയാണ്. കേരള പബ്ലിക് സർവീസ് കമ്മീഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർ എൻ.സി.എ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഒഴിവുകൾ ഉണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2022 ഓഗസ്റ്റ് 31 വരെ ഓൺലൈൻ വഴി അപേക്ഷകൾ നൽകാം. ഈ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട യോഗ്യത മാനദണ്ഡങ്ങൾ താഴെ നൽകുന്നു.

Job Details

  • ബോർഡ്: ഫോറസ്റ്റ്
  • ജോലി തരം: കേരള സർക്കാർ 
  • വിജ്ഞാപന നമ്പർ: 303/2022-305/2022
  • നിയമനം: NCA റിക്രൂട്ട്മെന്റ് 
  • ആകെ ഒഴിവുകൾ: 06
  • തസ്തിക: ബീറ്റ് ഫോറസ്റ്റ് ഓഫീസർ
  • ജോലിസ്ഥലം: കേരളത്തിലുടനീളം
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 ജൂലൈ 30
  • അവസാന തീയതി: 2022 ഓഗസ്റ്റ് 31

Vacancy Details

കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം വിവിധ വിഭാഗങ്ങളിലായി ഏകദേശം ആറോളം ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കാറ്റഗറി നമ്പർ, ജില്ല, ഒഴിവുകൾ തുടങ്ങിയ വിവരങ്ങൾ താഴെ നൽകുന്നു.

കമ്മ്യൂണിറ്റി, കാറ്റഗറി നമ്പർ

ജില്ല

ആകെ ഒഴിവുകൾ

 

 

മുസ്ലിം

(303/2022)

തിരുവനന്തപുരം

01

പത്തനംതിട്ട

01

കോട്ടയം

01

കോഴിക്കോട്

01

ഒബിസി (304/2022)

തിരുവനന്തപുരം

01

വിശ്വകർമ്മ (305/2022)

മലപ്പുറം

01

 

Age Limit Details

19 വയസ്സ് മുതൽ 33 വയസ്സ് വരെയാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ NCA ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. ഉദ്യോഗാർത്ഥികൾ 1989 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. 

Educational Qualifications

അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും പ്ലസ് ടു പാസായിരിക്കുക. അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. ഈ യോഗ്യതയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. 

Salary Details

കേരള വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 20,000 രൂപ മുതൽ 45,800 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്. ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.

Physical Requirements

എന്റുറൻസ് ടെസ്റ്റ്‌

 പുരുഷ ഉദ്യോഗാർത്ഥികൾ 13 മിനിറ്റ് കൊണ്ട് 2 കിലോമീറ്റർ ഓടി പൂർത്തിയാക്കണം. ഇനി വനിത ഉദ്യോഗാർത്ഥികൾ 15 മിനിറ്റ് കൊണ്ട് രണ്ട് കിലോമീറ്റർ ഓടി എത്തണം.

 പുരുഷ ഉദ്യോഗാർത്ഥികൾ

(i) ശാരീരിക യോഗ്യതകൾ:

ഉയരം കുറഞ്ഞത് 168 സെന്റീമീറ്റർ, നെഞ്ചളവ് 81 സെന്റീമീറും 5 സെന്റീമീറ്റർ വികാസവും

(ii) കായികക്ഷമതാ പരീക്ഷ: എല്ലാ പുരുഷ ഉദ്യോഗാർത്ഥികളും താഴെപ്പറയുന്ന 8 ഇനങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിൽ യോഗ്യത നേടിയിരിക്കണം.

• 100 മീറ്റർ ഓട്ടം: 14 സെക്കൻഡ്

• ഹൈജമ്പ് : 132.20 സെന്റീമീറ്റർ

• ലോങ്ങ് ജമ്പ്: 457.20 സെന്റീമീറ്റർ

• ഷോട്ട് പുട്ട് (7264 ഗ്രാം): 609.60 

• ത്രോയിങ് ദി ക്രിക്കറ്റ് ബോൾ: 6096 സെ.മീ

• റോപ്പ് ക്ലൈംബിംഗ്: 365.80 സെ.മീ

• പുൾ അപ്പ് അഥവാ ചിന്നിംഗ്: 8 തവണ

• 1500 മീറ്റർ ഓട്ടം : 5 മിനിറ്റ് 44 സെക്കൻഡ്

വനിതാ ഉദ്യോഗാർത്ഥികൾ

(i) ശാരീരിക യോഗ്യതകൾ:

 ഉയരം കുറഞ്ഞത് 157 സെന്റീമീറ്റർ, നെഞ്ചളവ് ബാധകമല്ല

(ii) കായികക്ഷമതാ പരീക്ഷ: എല്ലാ വനിതാ ഉദ്യോഗാർത്ഥികളും താഴെപ്പറയുന്ന 9 ഇനങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിൽ യോഗ്യത നേടിയിരിക്കണം.

• 100 മീറ്റർ ഓട്ടം: 17 സെക്കൻഡ്

• ഹൈജമ്പ് : 106 സെന്റീമീറ്റർ

• ലോങ്ങ് ജമ്പ്: 305 സെന്റീമീറ്റർ

• ഷോട്ട് പുട്ട് (4000 ഗ്രാം): 400 സെ.മീ

• ത്രോയിങ് ദി ക്രിക്കറ്റ് ബോൾ: 1400 സെ.മീ

• 200 മീറ്റർ ഓട്ടം: 36 സെക്കൻഡ് 

• പുൾ അപ്പ് അഥവാ ചിന്നിംഗ്: 8 തവണ

• സ്കിപ്പിംഗ് (ഒരു മിനിറ്റ്): 80 തവണ

• ഷട്ടിൽ റൈസ് (2500 സെന്റീമീറ്റർ × 400 സെന്റീമീറ്റർ): 26 സെക്കൻഡ്

Selection Procedure

› OMR പരീക്ഷ

› ശാരീരിക യോഗ്യതാ പരീക്ഷ

› റാങ്ക് ലിസ്റ്റ്

› നിയമനം

How to Apply Kerala PSC Beat Forest Officer Recruitment 2022?

› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കണം

› അപേക്ഷിക്കാനുള്ള ലിങ്ക് താഴെ കോളത്തിൽ നൽകിയിട്ടുണ്ട്

› കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന ആദ്യമായി അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയും മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ പ്രൊഫൈൽ ലോഗിൻ ചെയ്തും അപേക്ഷിക്കാൻ ആരംഭിക്കുക

Notifications എന്നുള്ള ഓപ്ഷൻ ക്ലിക്ക് ചെയ്യുക

› താഴെ കാറ്റഗറി നമ്പർ എന്നുള്ള കോളത്തിൽ 303/2022-305/2022 എന്ന കാറ്റഗറി നമ്പർ ടൈപ്പ് ചെയ്ത് Quick Apply എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക

› തുടർന്ന് Apply Now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക

› അപേക്ഷിക്കുന്നതിന് മുൻപ് ഉദ്യോഗാർഥികൾ നിർബന്ധമായും വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസ്സിലാക്കുക.

Notification

Download

Apply Now

Click here

Official Website

Click here

കൂടുതൽ തൊഴിൽ വാർത്തകൾക്ക്  സന്ദർശിക്കുക

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain