Kerala University Recruitment 2022 - Apply Offline for Driver Cum Office Attendant Posts

University of Kerala Recruitment 2022: Kerala University Thiruvananthapuram Applications are invited for Driver cum office Attendant Posts. Interested

Kerala University Recruitment 2022

കേരള യൂണിവേഴ്സിറ്റി കാര്യവട്ടത്തെ പോപ്പുലേഷൻ റിസർച്ച് സെന്ററിലേക്ക് ഡ്രൈവർ കം ഓഫീസ് അറ്റൻഡർ പോസ്റ്റിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. തികച്ചും കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. കേരള യൂണിവേഴ്സിറ്റി ഒരു ഘട്ടത്തിലും സ്ഥിര നിയമനം വാഗ്ദാനം ചെയ്യുന്നില്ല. താല്പര്യമുള്ളവർക്ക് 2022 ഓഗസ്റ്റ് 31 വരെ  അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഈ പോസ്റ്റ് മുഴുവൻ വായിച്ച് മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.

Job Details

• ഓർഗനൈസേഷൻ: Kerala University 

• ജോലി തരം: Kerala Govt

• നിയമനം: താൽക്കാലികം

• ജോലിസ്ഥലം: കേരളം 

• ആകെ ഒഴിവുകൾ: 01

• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 

• അപേക്ഷിക്കേണ്ട തീയതി: 2022 ഓഗസ്റ്റ് 17

• അവസാന തീയതി: 2022 ഓഗസ്റ്റ് 31

Vacancy Details

കേരള സർവകലാശാല ഡ്രൈവർക്ക് ഓഫീസ് അറ്റൻഡർ പോസ്റ്റിലേക്കാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിലവിൽ ഈ പോസ്റ്റിലേക്ക് ഒരു ഒഴിവാണ് ഉള്ളത്.

Age Limit Details

പരമാവധി 50 വയസ്സ് വരെയാണ് പ്രായപരിധി. 2022 സെപ്റ്റംബർ 1 അനുസരിച്ച് പ്രായം കണക്കാക്കും.

Educational Qualifications

പത്താം ക്ലാസ് പാസായിരിക്കണം അതുപോലെതന്നെ ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് കൂടി ഉണ്ടായിരിക്കണം. പ്രശസ്തമായ സ്ഥാപനങ്ങളിൽ ജോലി ചെയ്ത് 5 വർഷത്തിൽ കുറയാത്ത പരിചയം.

Salary Details

കേരള യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് വഴി ഡ്രൈവർ കം ഓഫീസ് അറ്റന്റൻറ് ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 29367 രൂപ മാസം ശമ്പളം ലഭിക്കും.

Application Fees Details

500 രൂപയാണ് അപേക്ഷ ഫീസ്. ഡിമാൻഡ് ഡ്രാഫ്റ്റ് വഴി തിരുവനന്തപുരത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിൽ മാറാവുന്ന വിധത്തിൽ "The Finance Officer, University of Kerala" എന്ന വിലാസത്തിൽ അയക്കുക. പോസ്റ്റൽ ഓർഡർ, മണി ഓർഡർ, ചെക്ക് എന്നിവ സ്വീകരിക്കുന്നതല്ല.

How to Apply Kerala University Recruitment 2022?

മുകളിൽ നൽകിയിരിക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിച്ചാൽ മതിയാകും. അപേക്ഷകൾ 2022 ഓഗസ്റ്റ് 31 വരെ സ്വീകരിക്കും. തപാൽ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്. അപേക്ഷകൾ അയക്കേണ്ട വിലാസം: Registrar, University of Kerala, Thiruvananthapuram-695034

• അപേക്ഷാഫോറം താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യുക

• അപേക്ഷാഫോറം പ്രിന്റൗട്ട് എടുത്ത് പൂരിപ്പിക്കുക

• പൂരിപ്പിച്ച അപേക്ഷയോടൊപ്പം യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഉൾപ്പെടുത്തി മുകളിൽ നൽകിയിരിക്കുന്ന വിലാസത്തിൽ 2022 ഓഗസ്റ്റ് 31ന് വൈകുന്നേരം 5 മണിക്ക് മുൻപ് എത്തുന്ന വിധത്തിൽ അയക്കുക

• കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്താലും അറിയാം.

Notification

Application Form

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain