KSPCB Recruitment 2022 - കേരള പൊലൂഷൻ കൺട്രോൾ ബോർഡിൽ അവസരം

Kerala State Pollution Control Board (KSPCB) Commercial Apprentice Career | കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഇടുക്കി ജില്ലാ കാര്യാലയത്തിൽ കൊമേഴ്സ

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന് കീഴിൽ കൊമേഴ്സ്യൽ അപ്പ്രെന്റിസുമാരെ നിയമിക്കുന്നതിന് ഇന്റർവ്യൂ നടത്തുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഇടുക്കി ജില്ലാ കാര്യാലയത്തിലേക്കാണ് കൊമേഴ്സ്യൽ അപ്രന്റീസ് ഒഴിവുകൾ ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ഓഗസ്റ്റ് 16-ന് നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. വിശദമായ യോഗ്യത മാനദണ്ഡങ്ങൾ താഴെ നൽകുന്നു.

പ്രായപരിധി

19 വയസ്സ് മുതൽ 26 വയസ്സ് വരെയാണ് കൊമേഴ്സ്യൽ അപ്രന്റീസ് പോസ്റ്റിലേക്കുള്ള പ്രായപരിധി

ജോലി സ്ഥലം

ഇടുക്കി ജില്ലാ കാര്യാലയം, എസ്സാരേൻ ബിൽഡിംഗ്, ആനക്കൂട് ജംഗ്ഷൻ, തൊടുപുഴ

അടിസ്ഥാന യോഗ്യത

അംഗീകൃത സർവകലാശാല ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം (DCA/PGDCA)

ശമ്പളം

കേരള മലിനീകരണ നിയന്ത്രണ ബോർഡിന്റെ കൊമേഴ്സ്യൽ  അപ്രന്റീസ് പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 9000 രൂപ സ്റ്റെപ്പന്റ് (പാരിതോഷികം) ലഭിക്കും

ഇന്റർവ്യൂ തീയതി & സ്ഥലം

2022 ഓഗസ്റ്റ് 16 ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് ഇന്റർവ്യൂ. അഭിമുഖത്തിന് ഹാജരാകേണ്ട വിലാസം.

ജില്ലാ പരിസ്ഥിതി എൻജിനീയർ, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസ്, എസ്സാരെൻ ബിൽഡിംഗ്, ആനക്കൂട് ജംഗ്ഷൻ, തൊടുപുഴ - 685584

പൊതു നിർദ്ദേശങ്ങൾ

കേരള മലിനീകരണ നിയന്ത്രണ ബോർഡ് ഒരു വർഷ കാലയളവിലേക്കാണ് കൊമേഴ്സ്യൽ അപ്രന്റീസ് തസ്തികയിൽ നിയമനം നടത്തുക. പൂർണ്ണമായും ഒരു ട്രെയിനിങ് അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, മുൻ പരിചയം രേഖകളും സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ബോർഡിൽ കൊമേഴ്സ്യൽ അപ്രെന്റിസായി മുൻകാലങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ളവർ അഭിമുഖത്തിൽ പങ്കെടുക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന വിജ്ഞാപനത്തിൽ ലഭ്യമാണ്.

 വിജ്ഞാപനം ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക്: Download 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain