കേരളത്തിലെ തന്നെ ഏറ്റവും മികച്ച കോളേജുകളിൽ ഒന്നായ എറണാകുളം മഹാരാജാസ് ഓട്ടോണമസ് കോളേജിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പാർട്ട് ടൈം ക്ലർക്ക്, ഓഫീസ് അറ്റൻഡർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർഎന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈമെയിൽ വഴി 2022 ഓഗസ്റ്റ് 30 വരെ അപേക്ഷകൾ സമർപ്പിക്കാം. വിശദവിവരങ്ങൾ അറിയുന്നതിന് പോസ്റ്റ് മുഴുവനായി വായിക്കുക.
പുതിയ ഒഴിവുകൾ: കേരള ടൂറിസം വകുപ്പിന് കീഴിൽ പത്താം ക്ലാസ് പാസായവർക്ക് അവസരം
1. പാർട്ട് ടൈം ക്ലർക്ക്
അംഗീകൃത സർവകലാശാലകളിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം കൂടി ആവശ്യമാണ്.
2. ഓഫീസ് അറ്റൻഡന്റ്
• പ്ലസ് ടു അല്ലെങ്കിൽ യോഗ്യത ഉണ്ടായിരിക്കണം
• രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം നിർബന്ധം
3. ഡാറ്റാ എൻട്രി ഓപ്പറേറ്റർ
• അംഗീകൃത സർവ്വകലാശാലകളിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ ഡിപ്ലോമ. കമ്പ്യൂട്ടർ പരിജ്ഞാനം കൂടി ആവശ്യമാണ്.
• രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം അഭിലഷണീയം
2. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
• അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബിടെക് ബിരുദം.
• മൂന്ന് വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം
അപേക്ഷിക്കേണ്ട വിധം?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ jobsmrc2021@gmail.com എന്ന ഇമെയിലിലേക്ക് യോഗ്യതാ വിവരങ്ങൾ ഉൾപ്പെടുത്തിയ ബയോഡാറ്റ അയക്കേണ്ടതാണ്. അപേക്ഷകൾ 2022 ഓഗസ്റ്റ് 30 വരെ സ്വീകരിക്കും. അപേക്ഷകൾ സമർപ്പിച്ച ഉദ്യോഗാർത്ഥികൾ 2022 സെപ്റ്റംബർ 3-ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.