പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിജ്ഞാനവാടികളിൽ മേൽനോട്ട ചുമതല വഹിക്കുന്നതിന് പട്ടികജാതി ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 സെപ്റ്റംബർ 20ന് വൈകുന്നേരം 5 മണിക്ക് മുൻപ് അപേക്ഷകൾ നൽകണം.
Qualification
പ്ലസ് ടു വിജയിച്ച കമ്പ്യൂട്ടർ പരിജ്ഞാനം നേടിയിട്ടുള്ളവർക്കാണ് അവസരം.
Age Limit Details
21 വയസ്സിനും 45 വയസ്സിനും മധ്യേ പ്രായമുള്ളവർക്കാണ് അവസരം.
How to Apply?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, പ്രായം, യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉൾപ്പെടെ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ തിരുവനന്തപുരം ജില്ല പട്ടികജാതി വികസന ഓഫീസിൽ സെപ്റ്റംബർ 20ന് വൈകിട്ട് 5 മണിക്ക് മുൻപ് സമർപ്പിക്കണം. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0471 2314238