IRCTC Latest Apprentice Recruitment 2022 - Apply Online for 80 Computer Operator Vacancies

Indian Railway Catering & Tourism Corporation Limited (IRCTC) has invited applications for Computer Programmer & Assistant Vacancies. Online till 25 O

ഇന്ത്യൻ റെയിൽവേ കാറ്ററിങ് & ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (IRCTC) കമ്പ്യൂട്ടർ പ്രോഗ്രാമർ & അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർക്ക് 2022 ഒക്ടോബർ 25 വരെ ഓൺലൈനായി അപേക്ഷ നൽകാം. ഇന്ത്യൻ റെയിൽവേയുടെ കാറ്ററിങ് ആൻഡ് ടൂറിസം വിഭാഗത്തിൽ ജോലി ചെയ്യാൻ താല്പര്യം ഉള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. റിക്രൂട്ട്മെന്റ് മായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട് അത് വായിച്ചശേഷം മാത്രം അപേക്ഷിക്കുക.

Vacancy Details

IRCTC ഏകദേശം 80 ഓളം കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ട്രെയിനിങ് അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. അതുകൊണ്ട് താല്പര്യമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി.

Age Limit Details

15 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ളവർക്കാണ് അപേക്ഷ നൽകാൻ കഴിയുക. അതിൽ തന്നെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സിന്റെയും, ഒബിസി വിഭാഗക്കാർക്ക് മൂന്ന് വയസ്സിന്റെയും മറ്റുള്ള സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവും ലഭിക്കും.

Qualification

50% മാർക്കോട് കൂടി പത്താം ക്ലാസ് വിജയിച്ചവരായിരിക്കണം അതുപോലെ കമ്പ്യൂട്ടർ ഓപ്പറേറ്റർ പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡിൽ ഐടിഐ യോഗ്യത നേടിയിരിക്കണം.

Stipend Details

IRCTC റിക്രൂട്ട്മെന്റ് വഴി കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് അപ്രന്റീസ് ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 5000 രൂപ മുതൽ 9000 രൂപ വരെയാണ്  പ്രോത്സാഹനമായി ലഭിക്കുക. അതുകൊണ്ടുതന്നെ താല്പര്യമുള്ളവർ മാത്രം അപേക്ഷിക്കുക. ഒരു വർഷത്തേക്ക് ആണ് നിയമനം.

How to Apply?

ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത്. അതിനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട്. അപേക്ഷിക്കാൻ പ്രത്യേകിച്ച്  ഫീസ് ആവശ്യമില്ല. അപേക്ഷകർ ഡൽഹിയിൽ എവിടെയും ജോലി ചെയ്യാൻ സന്നദ്ധത ഉള്ളവരായിരിക്കണം. ഒരു വർഷത്തേക്ക് ട്രെയിനിങ് അടിസ്ഥാനത്തിലാണ് നിയമനം. ഒരു വർഷത്തിനുശേഷം സ്ഥിരപ്പെടുത്തുകയോ സ്ഥിരമായ ജോലി വാഗ്ദാനം ചെയ്യുകയോ ചെയ്യുന്നില്ല.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain