കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ (MCC) ഒക്ടോബർ 21ന് രാവിലെ 10 മണി മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ജോലി അന്വേഷിക്കുന്നവർക്ക് താഴെ നൽകിയിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്തുകൊണ്ട് വിവിധ കമ്പനികളിൽ ജോലി നേടാം.
4 പ്രമുഖ കമ്പനികളിലായി 85 ഓളം വരുന്ന ഒഴിവുകളിലേക്കാണ് പ്ലേസ്മെന്റ് ഡ്രൈവ് നടക്കുന്നത്. എസ്എസ്എൽസി/ പ്ലസ് ടു/ ഡിഗ്രി/ പിജി/ എംബിഎ/ ബിടെക്/ ഡിപ്ലോമ തുടങ്ങിയ ഏത് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം. താല്പര്യമുള്ളവർ ഒക്ടോബർ 19ന് ഉച്ചക്ക് മൂന്ന് മണിക്ക് മുൻപ്👇ലിങ്കിൽ കയറി പേര് രജിസ്റ്റർ ചെയ്യണം.
പ്ലേസ്മെന്റ് ഡ്രൈവിൽ പങ്കെടുക്കുന്ന കമ്പനികൾ
1. മുത്തൂറ്റ് സെക്യൂരിറ്റീസ് ലിമിറ്റഡ്
2. HDFC ലൈഫ്
3. മരിക്കാർ മോട്ടോഴ്സ് ലിമിറ്റഡ്
4. വൺ ഷോപ്പി
KSEB യിൽ തിര ജോലി ആഗ്രഹിക്കുന്നവർക്ക് അവസരം
ജോബ് പോസ്റ്റുകൾ
ടെലികോളർ, അസോസിയേറ്റ് എക്സിക്യൂട്ടീവ് ഓപ്പറേഷൻ, ടീം ലീഡർ, ഫിനാൻഷ്യൽ കൺസൾട്ടന്റ്, ഫിനാൻഷ്യൽ കൺസൾട്ടന്റ് & കരിയർ പ്രോഗ്രാമർ, സെയിൽസ് ഡെവലപ്മെന്റ് മാനേജർ/ ബിസിനസ് ഡെവലപ്മെന്റ് മാനേജർ, ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ്, സർവീസ് എൻജിനീയർ, സെയിൽസ് എൻജിനീയർ, ഫാക്ടറി സൂപ്പർവൈസർ. വിശദമായ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന PDF- ൽ ലഭ്യമാണ്.