Travancore Dewaswom Board |
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ചുവടെ വിവരിക്കുന്ന ക്യൂ സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർ പോസ്റ്റ് ജോലി ചെയ്യുവാൻ താല്പര്യമുള്ള ഹിന്ദുക്കളും തദ്ദേശവാസികളുമായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ദിവസ വേതന അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ഒക്ടോബർ 15ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
പ്രായപരിധി
18 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. അതുപോലെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ തയ്യാറുള്ളവരുമായിരിക്കണം.
ശമ്പളം
തിരുവിതാംകൂർ ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് വഴി താൽക്കാലിക പോസ്റ്റായ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ പ്രതിദിന വേതനം 755 രൂപ ലഭിക്കുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത
അപേക്ഷകർ പ്ലസ്ടുവും അതോടൊപ്പം ഗവൺമെന്റ് അംഗീകൃത DCPS (NCVT)/ DCA/ തത്തുല്യ യോഗ്യത ഉള്ളവരും ആയിരിക്കണം.
തിരഞ്ഞെടുക്കൽ പ്രക്രിയ
യോഗ്യത ഉള്ളവരുടെ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും അപേക്ഷയും പരിശോധിച്ച് ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം
അപേക്ഷകർ ദേവസ്വം ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷ ഫോറം പ്രിന്റ് എടുത്ത് പൂരിപ്പിക്കുക അല്ലെങ്കിൽ താഴെ നൽകിയിരിക്കുന്ന അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്ത് പൂരിപ്പിക്കുക. അതിൽ പത്തു രൂപയുടെ ദേവസ്വം സ്റ്റാമ്പ് പൊട്ടിക്കുക. അതോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്സ്, കമ്പ്യൂട്ടർ പരിജ്ഞാനം, മതം, പൂർണ്ണമായ മേൽവിലാസം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകർപ്പുകൾ, 6 മാസത്തിനകം എടുത്തിട്ടുള്ള പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 2022 ഒക്ടോബർ 11 ഒക്ടോബർ 15ന് 11 മണിമുതൽ അഭിമുഖത്തിന് ഹാജരാവുക.
വിലാസം: തിരുവനന്തപുരം നന്ദൻകോട് ദേവസ്വം ആസ്ഥാനത്തുള്ള സുമംഗലി ഓഡിറ്റോറിയത്തിൽ വച്ച്.
സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ
- ശ്രീകണ്ഠേശ്വരം ദേവസ്വം, തിരുവനന്തപുരം
- കൊട്ടാരക്കര ദേവസ്വം
- നിലക്കൽ ദേവസ്വം
- പന്തളം വലിയ കോയിക്കൽ ദേവസ്വം
- എരുമേലി ദേവസ്വം
- ഏറ്റുമാനൂർ ദേവസ്വം
- വൈക്കം ദേവസ്വം
- പെരുമ്പാവൂർ ദേവസ്വം
- കീഴില്ലം ദേവസ്വം, പെരുമ്പാവൂർ
- കുമളി, ഇടുക്കി
- മൂഴിക്കൽ (മുക്കുഴി), ഇടുക്കി
- ചെങ്ങന്നൂർ