മിൽമയിൽ അവസരം: പത്തനംതിട്ട ഡയറിയിൽ ടെക്നീഷ്യൻ ഒഴിവുകൾ | Milma recruitment 2022

തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോൽപാദക യൂണിയൻ, പത്തനംതിട്ട ഡയറിയിലേക്ക് ടെക്നീഷ്യൻ ഗ്രേഡ്-II (ബോയിലർ) പോസ്റ്റിലേക്ക് ഇന്റർവ്യൂ

തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോൽപാദക യൂണിയൻ, പത്തനംതിട്ട ഡയറിയിലേക്ക് ടെക്നീഷ്യൻ ഗ്രേഡ്-II (ബോയിലർ) പോസ്റ്റിലേക്ക് ഇന്റർവ്യൂ നടത്തുന്നു. താഴെ നൽകിയിരിക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ അന്നേദിവസം നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.

How to Apply?

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം പത്തനംതിട്ട ജില്ലയിലുള്ള മിൽമ ഡയറിയിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാക്കേണ്ടതാണ്. നവംബർ 16-ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണിവരെയാണ് ഇന്റർവ്യൂ നടക്കുന്നത്. നിശ്ചിത സമയത്തിനു ശേഷം വരുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
അഡ്രെസ്സ്: തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോൽപാദക യൂണിയൻ ക്ലിപ്തം, പത്തനംതിട്ട ഡയറി, നരിയാപുരം പി.ഒ, മാമൂട്

Age and Vacancy

പരമാവധി 40 വയസ്സ് വരെയാണ് പ്രായപരിധി. SC/ST/ OBC ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃത വയസ്സിളവ് ബാധകമായിരിക്കുന്നതാണ്. ഒരു ഒഴിവിലേക്കാണ് ഇന്റർവ്യൂ നടക്കാൻ പോകുന്നത്.

Qualification

● എസ്എസ്എൽസിയും ഫിറ്റർ ട്രേഡിൽ ഐടിഐ എൻ.സി.വി.ടി സർട്ടിഫിക്കറ്റും
● സെക്കൻഡ് ക്ലാസ് ബോയിലർ സർട്ടിഫിക്കറ്റ്
● ഒരു വർഷത്തെ ട്രെയിനിങ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം
● കുറഞ്ഞത് സെക്കൻഡ് ക്ലാസ് ബോയിലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
● ബന്ധപ്പെട്ട ട്രേഡിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തിപരിചയം.

Salary Details

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് മാസം 17000 രൂപ നിശ്ചിത ശമ്പളം ലഭിക്കുന്നതാണ്. ശമ്പളത്തിൽ വർദ്ധനവ് പ്രതീക്ഷിക്കേണ്ടതില്ല കാരണം ഒരു വർഷത്തേക്കാണ് നിയമനം.

Notification👇

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain