Travancore Devaswom Board ശബരിമലയിൽ ജോലി ചെയ്യുവാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു

മണ്ഡല മകരവിളക്ക് അടിയന്തിരങ്ങളോട് അനുബന്ധിച്ച് ശബരിമല ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ താല്പര്യമുള്ള ഹിന്ദുക്കളായ പുരുഷന്മാരിൽ നിന്നും അപേക്ഷകൾ

മണ്ഡല മകരവിളക്ക് അടിയന്തിരങ്ങളോട് അനുബന്ധിച്ച് ശബരിമല ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ താല്പര്യമുള്ള ഹിന്ദുക്കളായ പുരുഷന്മാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ നവംബർ 18 വൈകുന്നേരം 5 മണിക്ക് മുൻപ് എത്തുന്ന വിധത്തിൽ അയക്കേണ്ടതാണ്.

Age Limit

18 വയസ്സിനും 60 വയസ്സിനും മധ്യേ പ്രായമുള്ളവർ ആയിരിക്കണം.

How to Apply?

അപേക്ഷകർ ആറു മാസത്തിനകം എടുത്തിട്ടുള്ള പാസ്പോർട്ട് സൈസ് ഫോട്ടോ, ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്നതിന് സ്ഥലത്തെ സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സർട്ടിഫിക്കറ്റ്, വയസ്സ്, മതം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ്, മൊബൈൽ ഫോൺ നമ്പർ, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, കോവിഡ് വാക്സിനേഷൻ 2 ഡോസ് എടുത്തു എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പൂർണ്ണമായും ഏൽവിലാസം എന്നിവ സഹിതം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃകയിൽ വെള്ളപേപ്പറിൽ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ചു തയ്യാറാക്കിയ അപേക്ഷകൾ 2022 നവംബർ 18 വൈകുന്നേരം 5 മണി വരെ അപേക്ഷകൾ അയക്കാവുന്നതാണ്.

 അപേക്ഷകൾ ചീഫ് എൻജിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം - 695 003 എന്ന മേൽവിലാസത്തിൽ അയക്കേണ്ടതാണ്. അപേക്ഷയോടൊപ്പം പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും മറ്റ് സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരി പകർപ്പുകളും ഹാജരാക്കേണ്ടതാണ്.

Notification

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs