Beat Forest Officer Recruitment; 48000 രൂപ ശമ്പളത്തിൽ കേരള വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആവാം

Kerala Beat Forest Officer Recruitment:കേരള പബ്ലിക് സർവീസ് കമ്മീഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ ഇപ്പോൾ തന്

കേരള പബ്ലിക് സർവീസ് കമ്മീഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ ഇപ്പോൾ തന്നെ അപേക്ഷ സമർപ്പിക്കുക. കേരളത്തിലെ ഏഴോളം ജില്ലകളിലായി 25 ഒഴിവുകളാണ് ഉള്ളത്. ഇത് ജനറൽ ക്യാറ്റഗറി റിക്രൂട്ട്മെന്റ് അല്ലാത്തതിനാൽ താഴെ നൽകിയിരിക്കുന്ന സമുദായത്തിൽ പെട്ടവർക്ക് മാത്രമേ അപേക്ഷിക്കാൻ അർഹത ഉണ്ടായിരിക്കുകയുള്ളൂ. അപേക്ഷകൾ 2023 ജനുവരി 18 രാത്രി 12 മണി വരെ സ്വീകരിക്കും.

Beat Forest Officer Recruitment - വേക്കൻസി ഡീറ്റെയിൽസ്

കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്തിറക്കിയ എൻസിഎ വിജ്ഞാപന പ്രകാരം 21 ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കാറ്റഗറി നമ്പർ 556/2022 മുതൽ 563/2022 വരെയാണ്.

കാറ്റഗറി നമ്പർ

സമുദായം

ജില്ല

ഒഴിവുകളുടെ എണ്ണം

556/2022

SCCC

കൊല്ലം

1

പാലക്കാട്

1

ഇടുക്കി

1

557/2022

ധീരവ

കൊല്ലം

1

പാലക്കാട്

1

558/2022

വിശ്വകർമ്മ

പത്തനംതിട്ട

1

എറണാകുളം

1

559/2022

മുസ്ലിം

ഇടുക്കി

5

പാലക്കാട്

4

തൃശൂർ

2

560/2022

SIUC നാടാർ

പാലക്കാട്

1

വയനാട്

1

561/2022

ST

പാലക്കാട്

1

562/2022

SC

പാലക്കാട്

1

563/2022

ഹിന്ദു നാടാർ

എറണാകുളം

1

 

Beat Forest Officer Recruitment - പ്രായപരിധി വിവരങ്ങൾ

19 - 35 വയസ്സ് വരെയുള്ളവർക്കാണ് അവസരം.പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 1987 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.

Beat Forest Officer Recruitment - വിദ്യാഭ്യാസ യോഗ്യതകൾ

കേരള സർക്കാരിന്റെ ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്ലസ് ടു പരീക്ഷ പാസായിരിക്കണം. അല്ലെങ്കിൽ കേരള/ ഭാരതസർക്കാർ അംഗീകരിച്ച തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. എല്ലാ ഉദ്യോഗാർത്ഥികൾക്കും മികച്ച കാഴ്ച/ കേൾവി ശക്തി ഉണ്ടായിരിക്കേണ്ടതാണ്

 പുരുഷ/ വനിതാ ഉദ്യോഗാർത്ഥികൾക്ക് താഴെപ്പറയുന്ന യോഗ്യതകൾ കൂടി ഉണ്ടായിരിക്കേണ്ടതാണ്.

 പുരുഷ ഉദ്യോഗാർത്ഥികൾ:-

ഉയരം കുറഞ്ഞത് 168 സെന്റീമീറ്റർ, നെഞ്ചളവ് കുറഞ്ഞത് 81 cm, 5 സെന്റീമീറ്റർ വികസിപ്പിക്കാൻ സാധിക്കണം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർക്ക് 160 ഉയരം മതിയാകും. എല്ലാ പുരുഷ ഉദ്യോഗാർത്ഥികളും രണ്ട് കിലോമീറ്റർ ദൂരം 13 മിനിറ്റ് കൊണ്ട് ഓടി വിജയകരമായി പൂർത്തിയാക്കണം.

 വനിതാ ഉദ്യോഗാർത്ഥികൾ:-

ഉയരം കുറഞ്ഞത് 157 സെന്റീമീറ്റർ ഉണ്ടായിരിക്കണം. പട്ടികജാതി അല്ലെങ്കിൽ പട്ടിക്ക് വർഗ്ഗ വിഭാഗത്തിനുള്ള വനിതാ ഉദ്യോഗാർത്ഥികൾക്ക് 150 സെന്റീമീറ്റർ മതിയാകും. എല്ലാ വനിതാ ഉദ്യോഗാർത്ഥികളും രണ്ട് കിലോമീറ്റർ ദൂരം 15 മിനിറ്റിനുള്ളിൽ ഓടി വിജയകരമായി പൂർത്തിയാക്കണം.

Note: കായിക ക്ഷമത പരീക്ഷ/ എന്റുറൻസ് ടെസ്റ്റ് എന്നിവയ്ക്ക് മുമ്പായി ഉദ്യോഗാർത്ഥികളുടെ ശാരീരിക അളവെടുപ്പ് നടത്തുന്നതാണ്. നിശ്ചിത ശാരീരിക അളവുകൾ ഇല്ലാത്ത ഉദ്യോഗാർത്ഥികളെ കായിക ക്ഷമതാ പരീക്ഷ/ എന്റുറൻസ് ടെസ്റ്റ് എന്നിവയിൽ പങ്കെടുപ്പിക്കുകയില്ല. കായിക ക്ഷമത പരീക്ഷയിലോ എന്റുറൻസ് ടെസ്റ്റിലോ പങ്കെടുക്കുന്നതിനിടയിൽ അപകടം സംഭവിക്കുകയോ പരിക്കേൽക്കുകയോ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ആയതിന് പങ്കെടുക്കുവാൻ വീണ്ടും അവസരം നൽകുന്നതല്ല.

Beat Forest Officer Recruitment- അപേക്ഷിക്കേണ്ട വിധം?

⭗ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
⭗ പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ പൂർത്തീകരിക്കുക. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.
⭗ അതിനായി 'നോട്ടിഫിക്കേഷൻ' എന്ന ക്ലിക്ക് ചെയ്ത് '537/2022' എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.
⭗ 'Apply Now' എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
⭗ അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് നൽകേണ്ടതില്ല.
⭗ അപേക്ഷ സമർപ്പിച്ച ശേഷം 'My Applications' എന്നാൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
⭗ കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.

Notification

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain