പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പഞ്ചാബിലുള്ള സെന്റ് ബച്ചൻ പുരി ICSE ഇന്

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പഞ്ചാബിലുള്ള സെന്റ് ബച്ചൻ പുരി ICSE ഇന്റർനാഷണൽ സ്കൂളുമായി സംയോജിച്ച് പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർക്ക് വേണ്ടി സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു.

🪝 പ്രീ പ്രൈമറി ടീച്ചർ (സ്ത്രീകൾക്ക് മാത്രം): പ്ലസ് ടു യോഗ്യത ഉണ്ടായിരിക്കണം. 15000 രൂപയാണ് മിനിമം ശമ്പളം. പഞ്ചാബിലാണ് ഒഴിവുകൾ ഉള്ളത്. 40 വയസ്സിൽ താഴെ പ്രായമുള്ളവർ ആയിരിക്കണം.

🪝 പ്രൈമറി ടീച്ചർ: തിരഞ്ഞെടുക്കപ്പെട്ടാൽ 18000 രൂപയാണ് മിനിമം ശമ്പളം. ബിരുദം + TTC യാണ് യോഗ്യത. 40 വയസ്സിൽ താഴെ പ്രായമുള്ളവർ ആയിരിക്കണം.

🪝 ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ: ബിരുദം+ B ED യോഗ്യത ഉണ്ടായിരിക്കണം. 20000 രൂപയാണ് മിനിമം ശമ്പളം. പഞ്ചാബിലാണ് ഒഴിവുകൾ ഉള്ളത്. 40 വയസ്സിൽ താഴെ പ്രായമുള്ളവർ ആയിരിക്കണം.

🪝 പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ: ബിരുദാനന്തര ബിരുദം + BED യോഗ്യത ഉണ്ടായിരിക്കണം. 40 വയസ്സിന് താഴെ പ്രായമുള്ളവരും ആയിരിക്കണം. 25,000 രൂപയാണ് മിനിമം ശമ്പളം.

മേൽപ്പറഞ്ഞ ശമ്പളത്തിന് പുറമേ സൗജന്യ താമസം, ഭക്ഷണത്തിനായി പ്രതിമാസം 3000 രൂപ, വർഷത്തിലൊരിക്കൽ സൗജന്യ ട്രെയിൻ ടിക്കറ്റ് (സ്ലീപ്പർ ക്ലാസ്) തുടങ്ങിയ ആനുകൂല്യങ്ങളും ഉണ്ട്. സമാന മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.

How to Apply?

› മേൽപ്പറഞ്ഞ തസ്തികളിലേക്ക് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ഡിസംബർ 21ന് മുൻപ് തായ് നൽകിയിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.
› മുഴുവൻ ഒഴിവുകളും പഞ്ചാബിലാണ് ഉള്ളത്.
› രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും യോഗ്യതയുള്ളവർക്ക് ഇന്റർവ്യൂവിന് ഹാജരാകേണ്ട സ്ഥലവും സമയവും SMS ലൂടെ അറിയിക്കുന്നതാണ്.
› കൂടുതൽ വിവരങ്ങൾക്ക് 0471- 2332113 എന്ന നമ്പറിൽ ബന്ധപ്പെടുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain